ADVERTISEMENT

തിരുവനന്തപുരം∙ നാലു പതിറ്റാണ്ടായി ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന ചാല ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് സൂപ്പർ താരങ്ങളായാണ് 13 പെൺകുട്ടികൾ ഇന്നലെ എത്തിയത്. ആൺകുട്ടികളുടെ സ്കൂൾ മിക്സഡ് സ്കൂളാക്കി മാറ്റിയ ശേഷം പ്രവേശനം നേടിയ ആദ്യ പെൺകുട്ടികൾ. ചരിത്ര നിമിഷത്തിന്റെ ഓർമക്കായി 13 പേരും വൃക്ഷത്തൈകൾ നട്ടാണ് പുതിയ അധ്യയനത്തിനു തുടക്കം കുറിച്ചത്.

നീണ്ട കാലത്തെ ചരിത്രം തിരുത്തി പ്ലസ് വൺ പ്രവേശനം നേടിയെത്തിയ അവരെ സ്വീകരിക്കാൻ മന്ത്രി ആന്റണി രാജുവുമെത്തി. ആഘോഷ അന്തരീക്ഷത്തിലായിരുന്നു പ്രവേശനം.  ഭുരിപക്ഷമുള്ള ആൺകുട്ടികൾ കയ്യടിയോടെയാണ് പെൺകുട്ടികളെ വരവേറ്റത്. മിക്സഡ് സ്കൂളിൽ പഠിക്കുന്നതിന്റെ സന്തോഷം വിദ്യാർഥികൾ പങ്കുവയ്ക്കുകയും ചെയ്തു. ലിംഗഭേദമില്ലാത്ത വിദ്യാഭ്യാസമാണ് വേണ്ടതെന്നും അവർ പറഞ്ഞു.

പ്രവേശനോത്സവം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. പെൺകുട്ടികൾക്കു പ്രവേശനം നൽകിയതു ചരിത്ര നിമിഷമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌കൂളിന്റ അടിസ്ഥാന വികസന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. കൗൺസിലർ എസ്. കൃഷ്ണകുമാർ അധ്യക്ഷയായി. പ്രിൻസിപ്പൽ ഡോ. ഫെലീഷ്യ ചന്ദ്രശേഖരൻ, ബി.എസ്.സിന്ധു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com