ADVERTISEMENT

തിരുവനന്തപുരം∙ മയക്കു  മരുന്ന്  നൽകി ട്രെയിൻ യാത്രക്കാരെ കൊള്ളയടിക്കുന്ന  മൂന്നംഗ ബിഹാർ സംഘത്തിലെ രണ്ടാമനും  തിരുവനന്തപുരം റെയിൽവേ പൊലീസിന്റെ പിടിയിലായി. ബിഹാർ ബത്തിയ ജില്ല സ്വദേശി ചുമ്പൻകുമാർ (23) ആണ് അറസ്റ്റിലായത്. ഈ മാസം കൊച്ചുവേളിയിലും തിരുവനന്തപുരത്തും നിന്നു പുറപ്പെട്ട ട്രെയിനുകളിലെ ജനറൽ കോച്ചുകളിലെ യാത്രക്കാർക്ക് ബിസ്ക്കറ്റിൽ മയക്കു മരുന്ന് നൽകി പണവും സാധനങ്ങളും കവർന്ന കേസിലാണ്  അറസ്റ്റ്.

ഒന്നാം പ്രതി ശത്രുധൻ കുമാറിനെ 17ന് ആലപ്പുഴയിൽ നിന്നു പിടികൂടിയിരുന്നു. കേസിലെ  മുഖ്യ സൂത്രധാരകനും ബീഹാർ മച്ചർഗാവ് സ്വദേശിയുമായ സാഹിബ് ഷാ-ക്കുവേണ്ടിയുളള അന്വേഷണം ശക്തമാക്കി. ഇതര സംസ്ഥാന യാത്രക്കാരായ തൊഴിലാളികളുമായി ചങ്ങാത്തം സ്ഥാപിച്ച ശേഷം കൈയിലുള്ള മയക്കു മരുന്ന് കലർത്തിയ ക്രീം ബിസ്ക്കറ്റ് നൽകി പണവും സാധനങ്ങളും കവർന്നു തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങി പോകുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, ആലപ്പുഴ, യശ്വന്ത്പൂർ, ലുധിയാന മുതലായ റെയിൽവേ സ്റ്റേഷനുകളിൽ നിന്നാണഇവർ  ജനറൽ കോച്ചുകളിൽ കയറുന്നത്. അറസ്റ്റിലായ  ചുമ്പൻകുമാർ. പല വട്ടം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ബിഹാറിൽ ബാങ്ക് കൊള്ള, വധശ്രമം മുതലായ അനേകം കേസുകളിലെ പ്രതിയാണ്.

റെയിൽവേ പൊലീസും ആർപിഎഫ് തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തിരുവനന്തപുരം റെയിൽവേ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ ടി.ആർ. അനീഷ്, സബ് ഇൻസ്പെക്ടർ ബിജുകുമാർ, ക്രൈം ഇന്റലിജൻസ് അസി.സബ് ഇൻസ്പെക്ടർമാരായ ഫിലിപ് ജോൺ, ജയകുമാർ, പ്രമോദ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com