ADVERTISEMENT

ഇടവ∙ ജവാഹർ പബ്ലിക് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങൾക്കു തുടക്കമാകുന്നു. ഒരു വർഷത്തെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 മണിക്കു മന്ത്രി വി.ശിവൻകുട്ടി ഭദ്രദീപം കൊളുത്തി തുടക്കം കുറിക്കും. സ്കൂൾ ചെയർമാനും തിരുവനന്തപുരം പ്രൊവിൻസ് പ്രൊവിൻഷ്യലുമായ റവ.ഫാ.സെബാസ്റ്റ്യൻ ചാമത്തറ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വി.ജോയി എംഎൽഎ, മുൻ എംഎൽഎ വർക്കല കഹാർ, പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്, സ്കൂൾ മുൻ പ്രിൻസിപ്പൽ റവ.ഫാ.മാത്യൂസ് ചക്കാലയ്ക്കൽ തുടങ്ങിയവർ പങ്കെടുക്കും. 

ഇടവയിലെ സമൂഹ പ്രവർത്തകനായിരുന്ന കലാമിന്റെ പക്കൽ നിന്ന് ‘ജവാഹർ ബാലൻ’ എന്ന വിദ്യാലയമാണ് സിഎംഐ സഭ 25 വർഷം മുൻപ് ഏറ്റെടുത്തത്. സ്കൂളിന്റെ വളർച്ചയിൽ, ചേർന്നുനിന്നവരെയും പ്രയത്നിച്ചവരെയും നന്ദിയോടെ സ്മരിക്കാനുള്ള മഹനീയ അവസരമായിട്ടാണ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്നു സ്കൂൾ പ്രിൻസിപ്പൽ സിറിയക് കാനായിൽ അറിയിച്ചു. ചടങ്ങിൽ സിൽവർ ജൂബിലി ഓപ്പൺ ഓഡിറ്റോറിയം ശിലാഫലക പ്രകാശനം മന്ത്രി നിർവഹിക്കും.

സ്കൂളിന്റെ ചരിത്രം വിവരിക്കുന്ന പുസ്തകപ്രകാശനം വർക്കല കഹാർ നിർവഹിക്കും. കുട്ടികൾക്കുള്ള ജൂബിലി പാർക്കും സ്കൂളിന്റെ പുതിയ സോഫ്റ്റ്‌വെയറും സ്കൂളിനു സമർപ്പിക്കും. ആഘോഷങ്ങളുടെ ഭാഗമായി ആതുരസേവനം ലക്ഷ്യമാക്കി ഇരുപത്തഞ്ചോളം കിടപ്പുരോഗികൾക്ക് സഹായം എത്തിക്കാനുള്ള പദ്ധതിക്കു തുടക്കം കുറിക്കും. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവയും സംഘടിപ്പിക്കുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com