ADVERTISEMENT

ഇടവ∙ തദ്ദേശസ്വയംഭരണ വകുപ്പും ഹരിതമിഷനും ചേർന്നാണ് കേരളത്തിലെ ആദ്യ സമ്പൂർണ ഹരിത സ്ഥാപനമായി ഇടവ പഞ്ചായത്തിനെയും അനുബന്ധ സ്ഥാപനങ്ങളെയും തിരഞ്ഞെടുത്തതായി പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അറിയിച്ചു. ഇതിന്റെ പ്രഖ്യാപനം നാളെ മൂന്നിനു മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. പഞ്ചായത്തിലെ മുഴുവൻ പൊതുസ്ഥാപനങ്ങളും ഹരിതചട്ടം പാലിക്കുന്നതിൽ തൊണ്ണൂറു ശതമാനം വിജയിച്ചു.

പഞ്ചായത്ത് ഓഫിസ് കൂടാതെ പഞ്ചായത്തിനു വിട്ടുകിട്ടിയ സ്ഥാപനങ്ങൾ കൂടാതെ സ്കൂളുകൾ, ബാങ്കിങ് സ്ഥാപനങ്ങൾ, റേഷൻകടകൾ, പോസ്റ്റ് ഓഫിസ്, ഇടവ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ചട്ടം നിലവിലുണ്ട്. ഇതോടനുബന്ധിച്ചു സംഘാടകസമിതി യോഗം എ.ബാലിക്കിന്റെ അധ്യക്ഷതയിൽ ചേർന്നു. വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്.കുമാർ അധ്യക്ഷയായി.

സംഘാടകസമിതി ചെയർമാനായി എ.ബാലിക്കിനെയും കൺവീനറായി പഞ്ചായത്ത് അസി.സെക്രട്ടറി കെ.ഗോപകുമാറിനെയും തിരഞ്ഞെടുത്തു. ഹരിതചട്ടം പരിപാലനത്തിൽ പേപ്പർ, പ്ലാസ്റ്റിക്, തെർമോക്കോൾ നിർമിതമായ എല്ലാത്തരം ഡിസ്പോസബിൾ വസ്തുക്കളുടെയും ഉപയോഗം പൂർണമായി ഒഴിവാക്കൽ, മാലിന്യത്തിന്റെ അളവ് കുറച്ചു ജൈവമാലിന്യം വളമാക്കി മാറ്റൽ, അജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കൽ എന്നിവയാണ് ഉദ്ദേശിക്കുന്നത്.

വീടുകൾ, പൊതുസ്ഥലങ്ങൾ, ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കലും ഹരിതചട്ടത്തിന്റെ ഭാഗമാണ്. ചായക്കപ്പ് മുതൽ എഴുതാൻ ഉപയോഗിക്കുന്ന പേന വരെ പ്ലാസ്റ്റിക് മുക്തമാക്കണം. സ്കൂൾ കുട്ടികൾ കുടിക്കാനായി വെള്ളം കരുതുന്ന കുപ്പി സ്റ്റീലാകണം. പാഴ്സലായി വാങ്ങുന്ന ഭക്ഷ്യസാധനങ്ങളും സ്റ്റീൽ പാത്രങ്ങളിൽ വാങ്ങാൻ ശ്രദ്ധിക്കണമെന്നു ചട്ടത്തിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com