ADVERTISEMENT

തിരുവനന്തപുരം∙കുടുംബപ്രശ്നത്തെ തുടർന്ന് അമ്മയിൽ നിന്ന് അക‍റ്റപ്പെട്ട 12 ദിവസം മാത്രം പ്രാ‍യമുളള കുഞ്ഞിന് മുലപ്പാൽ നൽകി ജീവൻ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥ എം.ആർ.രമ്യയെ സംസ്ഥാന ‍പൊലീസ് മേധാവി അനിൽകാന്ത് ആദരിച്ചു. കോഴിക്കോട് ചേവായൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രമ്യ‍യെയും കുടുംബത്തെയും പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് അനുമോദിച്ചത്. അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതിയ രമ്യയുടെ കാരുണ്യ പ്രവൃത്തി സേനയുടെ യശസ്സ് വർധിപ്പിച്ചതായി സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.

എഡിജിപിമാരായ എം.ആർ.അജിത്കുമാർ, കെ.പത്മകുമാർ, ഐജി അനൂപ് കുരുവിള ജോൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. രമ്യയുടെ സേവനം ശ്രദ്ധയിൽ‍പെട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രമ്യയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് പൊലീസ് മേധാവിക്കു കത്തെഴുതിയിരുന്നു. രമ്യയ്ക്കു നൽകാനായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൈമാറിയ സർട്ടിഫിക്കറ്റും സംസ്ഥാന പൊലീസ് മേധാവി രമ്യയ്ക്കു സമ്മാനിച്ചു.  പൊലീസി‍ന്റെ ഏറ്റവും നല്ല മുഖമാണ് ഈ ഉദ്യോഗസ്ഥയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർട്ടിഫിക്കറ്റിൽ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com