കേരള ലാറ്റിൻ കാത്തലിക് അസോ. സുവർണ ദീപ്തി സംഗമം
Mail This Article
നെടുമങ്ങാട് ∙ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെഎൽസിഎ നെയ്യാറ്റിൻകര രൂപത സമിതി സംഘടിപ്പിച്ച സുവർണ ദീപ്തി സംഗമ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം രൂപത ബിഷപ് ഡോ. വിൻസെന്റ് സാമൂവൽ നിർവഹിച്ചു. രൂപത പ്രസിഡന്റ് ഡി.ആൽഫ്രഡ് വിൽസൺ അധ്യക്ഷത വഹിച്ചു. മോൻസിഞ്ഞോർ ജി.ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. എം.വിൻസെന്റ് എംഎൽഎ മുഖ്യ അതിഥി ആയിരുന്നു. സംസ്ഥാന പ്രസിഡന്റ് ആന്റണി നോറോണ മുഖ്യ പ്രഭാഷണം നടത്തി. മോൻസിഞ്ഞോർ വി.പി.ജോസ് മുഖ്യ സന്ദേശം നൽകി.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ.തോമസ്, ഫാദർ അനിൽകുമാർ, പി.ആർ.പോൾ, എസ്.ആർ.സന്തോഷ്, ജനറൽ സെക്രട്ടറി എൻ.വി.വികാസ് കുമാർ എന്നിവർ പ്രസംഗിച്ചു. സുവർണ ദീപ്തി സംഗമത്തിന്റെ ഉദ്ഘാടനം കെ.ആൻസലൻ എംഎൽഎയാണ് നിർവഹിച്ചത്. മോൻസിഞ്ഞോർ ഡോ ഡി.സെൽവരാജൻ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത വൈസ് പ്രസിഡന്റ് സി.ടി.അനിത അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ഷെറി.ജെ.തോമസ് വിഷയ അവതരണം നടത്തി. രൂപത ചാൻസലർ റവ ഫാ ഡോ ജോസ് രാഫേൽ മുഖ്യ സന്ദേശം നൽകി. സംസ്ഥാന സെക്രട്ടറി ബിജു ജോസി, രൂപത വൈസ് പ്രസിഡന്റ് എം.എം.അഗസ്റ്റിൻ, രൂപത സെക്രട്ടറി ഡി.ജി.ജയപ്രകാശ്, വൈസ് പ്രസിഡന്റ് ജെ.അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.