ADVERTISEMENT

തിരുവനന്തപുരം ∙ എകെജി സെന്ററിലെ പടക്കമേറ് കേസിലെ നാലാം പ്രതി ടി.നവ്യക്ക് അഡീഷനൽ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം നൽകി. നാളെ മുതൽ 30 വരെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം. രാജ്യം വിടാൻ പാടില്ല. സാക്ഷികളെ സ്വാധീനിക്കരുത്.

തെളിവു നശിപ്പിക്കരുത്. പാസ്പോർട് ഹാജരാക്കണം എന്നിവയാണ് ഉപാധികൾ. മറ്റു പ്രതികൾക്കു കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഹർജിക്കാരിക്കു വേണ്ടി അഭിഭാഷകനായ മൃദുൽ വി.ജോൺ ഹാജരായി. തൊണ്ടി മുതലുകൾ ലഭിച്ചതിനാൽ  തെളിവു ശേഖരണത്തിനു പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നു നിരീക്ഷിച്ചാണു ജാമ്യം .

അറസ്റ്റു ചെയ്താൽ ഒരു ലക്ഷം രൂപ കെട്ടിവച്ചു രണ്ടാൾ ജാമ്യത്തിൽ പ്രതിയെ വിട്ടയയ്ക്കണമെന്നും  വ്യക്തമാക്കി.   ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവുമായ  ജിതിന് ഡിയോ സ്കൂട്ടർ എത്തിച്ചു നൽകിയെന്നാരോപിച്ച് ക്രൈംബ്രാഞ്ചു നൽകിയ അഡീഷനൽ റിപ്പോർട്ടിലാണ് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് നവ്യയെ പ്രതിയാക്കിയത്.

സുഹൈൽ ഷാജഹാൻ, സുബീഷ് എന്നിവരാണു മറ്റു 2 പ്രതികൾ. ജിതിന് എകെജി സെന്ററിനു മുന്നിലേക്കു പോകാൻ കഴക്കൂട്ടത്തു നിന്നു ഗൗരീശപട്ടം വരെ സ്കൂട്ടർ എത്തിച്ചു കൊടുത്തതു നവ്യയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഈ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനും സംഘവുമാണ് ഇപ്പോൾ മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ പ്രചരിച്ച കത്തും അന്വേഷിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com