ADVERTISEMENT

വിതുര∙ രാജ്യത്തിന്റെ വികസന പദ്ധതികളിൽ സ്തുത്യർഹമായ സാന്നിധ്യം ഉറപ്പിക്കാൻ കഴിയുന്ന തരത്തിൽ സ്ഥാപിച്ച യുഐടി സെന്ററുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്നു മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാനത്താകെ 34 യുഐടി സെന്ററുകൾ നിലവിൽ പ്രവർത്തിക്കുന്നു. ഇവയിൽ പലയിടത്തും ഭൗതിക സാഹചര്യങ്ങളുടെ പരിമിതി ഉണ്ട്. ഘട്ടം ഘട്ടമായി ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള പദ്ധതികളാണു ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നത്.

പരമ്പരാഗത കോഴ്സുകളിൽ നിന്നും വിട്ടു മാറി സമൂഹത്തിന്റെ വികസന ആവശ്യകതയ്ക്കു കരുത്തു പകരാൻ കഴിയുന്ന കോഴ്സുകളാണു യുഐടി സെന്ററുകളെ വേറിട്ടു നിർത്തുന്നതെന്നും മന്ത്രി പറഞ്ഞു. തൊളിക്കോട് യുഐടിയുടെ പുതിയ ബഹുനില കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊളിക്കോട് യുഐടിയിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നതും സീറ്റുകൾ വർധിപ്പിക്കുന്നതും പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. അരുവിക്കര നിയോജക മണ്ഡലത്തിൽ ഒരു കോളേജ് ആരംഭിക്കണം എന്ന ആവശ്യം മുൻ നിർത്തി സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. എ.എ. റഹീം എംപി മുഖ്യാതിഥിയായി. ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 

സിൻഡിക്കേറ്റ്‌ അംഗം ബി.പി. മുരളി, ജില്ലാ പഞ്ചായത്ത്‌ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്‌. സുനിത, വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ എസ്‌.എൽ. കൃഷ്ണ കുമാരി, അംഗം എസ്.എസ്. ഫർസാന, തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.ജെ. സുരേഷ്‌, വൈസ്‌ പ്രസിഡന്റ്‌ ബി. സുശീല, സ്ഥിരം സമിതി അധ്യക്ഷന്മാരായ തോട്ടുമുക്ക്‌ അൻസർ, എം. ലിജു കുമാർ, അംഗങ്ങളായ അനു തോമസ്‌, ജെ അശോകൻ, ജില്ലാ പഞ്ചായത്ത്‌ എക്സിക്യുട്ടീവ്‌ എൻജിനീയർ ഡി. രാജേഷ്‌ പ്രിൻസിപ്പൽ ഡോ. എഫ്. ഫൈസൽ എന്നിവർ പ്രസംഗിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com