ADVERTISEMENT

ആറ്റിങ്ങൽ∙ 29.83 കിലോമീറ്റർ ദൈർഘ്യമുള്ള കഴക്കൂട്ടം – കടമ്പാട്ടുകോണം ആറ് വരി ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു . 11.150 കി.മി ദൈർഘ്യമുള്ള ആറ്റിങ്ങൽ ബൈപാസ് നിർമിക്കുന്നടക്കമാണ് ദേശീയപാത വികസിപ്പിക്കുന്നത് . 795 കോടി രൂപയ്ക്ക് ഡൽഹി കേന്ദ്രമായുള്ള ആർ ഡി എസ് പ്രോജക്ട് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിർമാണ കരാർ.

30 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കത്തക്ക വിധത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലാണ് ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുത്ത് കരാർ കമ്പനിക്ക് കൈമാറിയത്. നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഉപരിതല സർവേയും , ശാസ്ത്രീയ പരിശോധനയും പൂർത്തിയായി.

Read also: ഇനി ഡീസലടിക്കും, ലാഭത്തിൽ !; കർണാടകയിൽ നിന്ന് ഡീസൽ നിറച്ചാൽ മാസം 7 ലക്ഷത്തോളം രൂപ ലാഭം

ട്രാഫിക് സർവേ, ഉപരിതല സർവേ, മണ്ണ് പരിശോധന എന്നിവയും പൂർത്തിയായി. 29.83 കിലോമീറ്റർ ദൈർഘ്യമുള്ള പാത പല റീച്ചുകളായി തിരിച്ച് ഒരേ സമയം പണി നടക്കുന്ന വിധത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. നിർദിഷ്ട സമയത്ത് തന്നെ പണി പൂർത്തിയാക്കാനാണ് ശ്രമമെന്ന് കമ്പനി അധികൃതർ പറഞ്ഞു.

മരം മുറിക്കലും , റോഡിന് ഇരുവശവും ഉള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കലും അന്തിമ ഘട്ടത്തിലാണ് . സെന്റർ ലൈൻ മാർക്കിങ് പുരോഗമിക്കുകയാണ് . 29.83 കിലോമീറ്റർ പാതയിൽ 18 കിലോമീറ്ററോളം സെന്റർ ലൈൻ മാർക്കിങ് പൂർത്തിയായി. ആറ് വരിപ്പാത നിർമാണത്തിനായി 4110 മരങ്ങളാണ് മുറിക്കുന്നത്. ഇതിൽ 3264 മരങ്ങൾ മുറിച്ചുമാറ്റി. ( ജനുവരി 15 വരെ )

നിലവിലെ ദേശീയപാതയെക്കാൾ ശരാശരി എട്ട് മീറ്റർ ഉരത്തിലൂടെയാണ് പുതിയ ആറ് വരിപ്പാത കടന്നു പോകുന്നത്. ചിലയിടങ്ങളിൽ 20 മീറ്റർ വരെ ഉയരമുണ്ടാകുമെന്നും അധികൃതർ പറഞ്ഞു. പാതക്ക് ഇരുവശത്തും ഏഴര മീറ്റർ വീതിയിൽ സർവീസ് റോഡുകൾ ഉണ്ടാകും . ആറുവരിപ്പാതയുടെ ഇരുവശത്തും ഉയർന്നിരിക്കുന്ന മുഴുവൻ ഭാഗത്തും ആർ ഐ വാളുകൾ ( കോൺക്രീറ്റ് ചുമരുകൾ )കെട്ടി അടച്ചാണ് നിർമാണം നടക്കുന്നത്.

Read also: സ്വന്തം ‘തല വെട്ടി മാറ്റി’ മേശപ്പുറത്തു വച്ചാൽ എങ്ങനെയുണ്ടാകുമെന്നറിയണോ?; ‘പുള്ളി’ക്കാരന്റെ തലയേ!

45 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത് . ആറ് വരിപാതക്ക് ഇരുവശത്തും താഴ് ഭാഗത്ത് കൂടി ഒന്നര മീറ്റർ വീതിയിൽ സർവീസ് കോറിഡോറും , ഒന്നര മീറ്റർ വീതിയിൽ ഓടയും കടന്നുപോകും ഇവയോട് ചേർന്ന് ഏഴര മീറ്റർ വീതിയിൽ രണ്ട് വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാവുന്ന വിധത്തിൽ ഇരുവശത്തും സർവീസ് റോഡുകൾ നിർമിക്കും . 

തുടർന്ന് ഇരുവശവും ആർ ഐ വാൾ നിർമിച്ച് കെട്ടി ഉയർത്തിയാണ് ആറ് വരി പാത നിർമിക്കുന്നത്. സർവീസ് റോഡുകളിൽ നിന്ന് ആറ് വരിപ്പാതയിലേക്ക് വാഹനങ്ങൾ കയറുന്നതിന് കൃത്യമായ ഇടവേളകളിൽ റോഡ് താഴുന്നതൊഴിച്ചാൽ ഭൂരിഭാഗം ഇടവും ഉയർത്തിയാകും നിർമാണം. ‌ 

‌ആറ് വരിപ്പാതയുടെ ഇരുവശത്തും മധ്യത്തിലും ഒരു മീറ്റർ വീതിയിൽ ക്രാഷ് ബാരിയറുകൾ നിർമിക്കും . ഓരോ വശവും 11.5 മീറ്റർ വീതിയിൽ മൂന്ന് വരി വാഹനങ്ങൾ പോകത്തക്ക വിധത്തിലുള്ള ( 3 ലൈൻ ) പാതയാണ് നിർമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com