ADVERTISEMENT

തിരുവനന്തപുരം ∙ കൂട്ടത്തോടെ ചാകുന്നത് കുറയുന്ന സാഹചര്യത്തിൽ മൃഗശാലയിലെ ക്ഷയരോഗ ബാധിതരായ കൃഷ്ണ മൃഗങ്ങളെയും പുള്ളിമാനുകളെയും നിലവിൽ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ. പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസിൽ (സിയാദ്) നിന്നുള്ള വിദഗ്ധ സംഘം ഇന്നലെ മൃഗശാലയിൽ വീണ്ടും പരിശോധന നടത്തി. 

രോഗ ബാധയെ തുടർന്ന് 21 പുള്ളിമാനുകളും 39 കൃഷ്ണമൃഗങ്ങളുമാണ് മൃഗശാലയിൽ ഇതുവരെ ചത്തത്.ചീഫ് ഡിസീസ് ഇൻവസ്റ്റിഗേഷൻ ഓഫിസറും 2 ഡിസീസ് ഇൻവസ്റ്റിഗേഷൻ ഓഫിസർമാരും അടങ്ങുന്ന സംഘമാണ് മൃഗശാലയിൽ എത്തിയത്. നിലവിൽ കൂടുകളിൽ പാർപ്പിച്ചിട്ടുള്ള കൃഷ്ണ മൃഗങ്ങൾക്കും പുള്ളിമാനുകൾക്കും രോഗ ബാധയുണ്ടെന്നാണ് വിലയിരുത്തൽ.

എന്നാൽ ചാകുന്നത് കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞിരുന്നു. രോഗബാധ ഉള്ളവയെ സ്വാഭാവികമായി ചാകാൻ  അനുവദിക്കാനും മറ്റു മൃഗങ്ങളിലേക്കു രോഗം പടരുന്നതു തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കാനുമാണ് നിലവിലെ തീരുമാനം.

മൃഗശാലയിൽ മൃഗങ്ങൾ കൂട്ടമായി ചാകുന്നതിന് ഇടയാക്കിയ ക്ഷയ രോഗത്തിനു കാരണം മൈക്കോ ബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയ ആണെന്ന് സിയാദ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. രോഗം വ്യാപിക്കുന്നതു തടയാൻ കഴിഞ്ഞില്ലെങ്കിൽ നിലവിൽ രോഗം ബാധിച്ച മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലണമെന്നായിരുന്നു റിപ്പോർട്ടിലെ ശുപാർശ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com