ആദിവാസി മേഖലയിൽ ബസ് എത്തി; ഉടൻ സ്ഥിരം സർവീസ് ആരംഭിക്കും
Mail This Article
×
വെള്ളറട∙അമ്പൂരിയിൽ നെയ്യാർ ജല സംഭരണി തീർത്ത തുരുത്തിലുള്ള ആദിവാസി മേഖലിയിലേക്ക് ആദ്യമായി ഇന്നലെ കെഎസ്ആർടിസി ബസ്സെത്തി. പരിശീലന ഓട്ടത്തിന്റെ ഭാഗമായിട്ടാണ് ബസ് ഇവിടെ എത്തിയത്. വെള്ളറട ഡിപ്പോയിൽ നിന്നും കൂട്ടപ്പൂ ആറികാണി ചാക്കപ്പാറ വഴി പുരവിമല സ്കൂളിന്റെ മുന്നിൽവരെ ബസ് വന്നു.
തടസ്സങ്ങൾ ഇല്ലാത്തതിനാൽ ഉടൻതന്നെ സ്ഥിരം സർവീസ് ആരംഭിക്കും. ഇന്നലെ ടിക്കറ്റില്ലാതെ തന്നെ ആൾക്കാർ ബസിൽ സഞ്ചരിച്ചു. ഗോത്രസാരഥി പദ്ധതിയിലുൾപ്പെടുത്തി വിദ്യാർഥികളെ സ്കൂളുകളിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്ത് ദിവസേന 800രൂപ കെഎസ്ആർടിസിക്ക് നൽകണം. 11 ആദിവാസി സെറ്റിൽമെന്റുകളിലെ കുട്ടികളെയും സ്കൂളുകളിലെത്തിക്കുന്നതരത്തിൽ രാവിലെയും വൈകിട്ടുമാണ് സർവീസ് നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.