ADVERTISEMENT

വെള്ളറട∙ കൊണ്ടകെട്ടി മലനിരകളുടെ താഴ്‌വാരത്ത് ശനിയാഴ്ച രാത്രി വൻ തീപിടിത്തം ഉണ്ടായി. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നിയന്ത്രണവിധേയമാക്കിയെങ്കിലും തീ പൂർണമായും അണഞ്ഞിട്ടില്ല.  പ്ലാങ്കുടിക്കാവ്, ഉരുട്ടുപാറ,ഒറ്റത്തെങ്ങ് ഭാഗങ്ങളിലാണ് തീ പടർന്നത്. വൻതോതിൽ കാർഷിക നാശമുണ്ട്. റബർമരങ്ങളാണ് കൂടുതൽ  നശിച്ചത്. ജനവാസ മേഖലയ്ക്കു സമീപത്തുവരെ തീ എത്തി. 

 മാതാമലയുടെ സമീപത്തും തീപടർന്നിട്ടുണ്ട്. മലമുകളിൽ നിന്നാണ് തീഎത്തിയത്. അതുകൊണ്ടുതന്നെ മുങ്കാടുകളിലുണ്ടായ തീയെന്നാണ് നാട്ടുകാരുടെ നിഗമനം. തോട്ടങ്ങളിൽ അടിക്കാട് വെട്ടി തീയിട്ടത് പടരാനുള്ള സാധ്യതയും കാണുന്നുണ്ട്. അടുത്തിടെ പ്ലാങ്കുടിക്കാവിന്റെ മറ്റൊരുഭാഗത്തും അമ്പൂരിയിലെ വാഴിച്ചലിനു സമീപത്തും ഇത്തരത്തിൽ കാട്ടുതീ പടർന്നിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com