ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് മരച്ചീനി കൃഷിക്കു വൻ ഭീഷണിയായ മീലി മൂട്ടയെ നിയന്ത്രിക്കാൻ ആഫ്രിക്കയിൽ നിന്നു വണ്ട്. ബെംഗളൂരുവിലെ നാഷനൽ ബ്യൂറോ ഓഫ് അഗ്രികൾചറൽ ഇൻസെക്റ്റ് റിസോഴ്‌സസ് (എൻബിഎഐആർ) ഇറക്കുമതി ചെയ്ത വണ്ടിനെ, രോഗബാധ ആദ്യമായി കണ്ടെത്തിയ തൃശൂർ മാടക്കത്തറയിൽ തുറന്നുവിട്ടു. അടുത്ത മാസം വണ്ടിനെ തിരുവനന്തപുരത്ത് എത്തിക്കും.മരച്ചീനിയുടെ ഇലയുടെ അടിയിലാണു ഫെനാകോക്കസ് മാനിഹോട്ടി എന്ന മീലി മൂട്ട വസിക്കുന്നത്. ക്രമേണ ഇല ചുരുങ്ങി മരച്ചീനിയുടെ വളർച്ച മുരടിക്കും. രോഗബാധ തടയുന്നതിനു ഫലപ്രദമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അനാഗൈറസ് ലോപ്പസി എന്ന സൂക്ഷ്മ വണ്ടിനെ ആഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തത്.

മീലി മൂട്ടയുടെ മുട്ട വണ്ട് കുത്തിപ്പൊട്ടിക്കുന്ന ജൈവരീതിയാണിത്. രോഗബാധയുള്ള സ്ഥലത്തു വണ്ടിനെ തുറന്നുവിടുകയാണു ചെയ്യുക. 2020 ലാണ് കേരളത്തിൽ ആദ്യമായി രോഗബാധ കണ്ടെത്തിയത്. എൻബിഎഐആർ ഡയറക്ടർ ഡോ.എസ്.എൻ.സുശീൽ, തിരുവനന്തപുരം കിഴങ്ങു ഗവേഷണ കേന്ദ്രം (സിടിസിആർഐ) ഡയറക്ടർ ഡോ.ജി.ബൈജു, വെള്ളാനിക്കര കാർഷിക കോളജ് ഡീൻ ഡോ.മണി ചെല്ലപ്പൻ, കാർഷിക സർവകലാശാല ഗവേഷണ വിഭാഗം ഡയറക്ടർ ഡോ.മധു സുബ്രഹ്മണ്യൻ എന്നിവർ ചേർന്നാണു വണ്ടിനെ തുറന്നു വിട്ടത്. മാടക്കത്തറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിര മോഹൻ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com