ADVERTISEMENT

തിരുവനന്തപുരം ∙ റോഡിലെ നിയമലംഘനത്തിനു ക്യാമറയിൽ കുടുങ്ങിയ എംപിമാരും എംഎൽഎമാരും ഉൾപ്പെടെ ഉള്ളവർക്കു പിഴ ഈടാക്കുന്നതിനാൽ വിട്ടുവീഴ്ച വേണ്ടെന്നു തീരുമാനിച്ചതോടെ ജനപ്രതിനിധികൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയതായി വിലയിരുത്തൽ. കഴിഞ്ഞ നാലു ദിവസത്തെ കണക്കിൽ  42 സർക്കാർ പ്രമുഖരും സർക്കാർ വാഹനങ്ങളും ക്യാമറയിൽ കുടുങ്ങിയെങ്കിലും എംപി– എംഎൽഎമാരുടെ വാഹനമില്ല. കഴിഞ്ഞ 5നു ക്യാമറ സ്ഥാപിച്ച് 8 വരെ 56 വിഐപികളായിരുന്നു ക്യാമറയിൽ കുടുങ്ങിയത്. ഇതിൽ 54 ഉം സീറ്റ് ബെൽറ്റ് ഇടാത്ത നിയമലംഘനമായിരുന്നു.

കഴിഞ്ഞ നാലു ദിവസത്തെ കണക്കിൽ സുൽത്താൻ ബത്തേരി, പാനൂർ മുനിസിപ്പൽ ചെയർമാൻമാരുടെ വാഹനം ഉൾപ്പെട്ടു. ഹൈക്കോടതിയിലെ  ഗവ. പ്ലീഡർ, ജിഎസ്ടി, ആരോഗ്യ വകുപ്പ്, ലേബർ വകുപ്പ് തുടങ്ങി സർക്കാർ വാഹനങ്ങളാണു നിയമലംഘനത്തിനു ക്യാമറയിൽ പെട്ടത്. കഴിഞ്ഞതവണ ക്യാമറയിൽ പിടി വീണ ജനപ്രതിനിധിയുടെ വാഹനത്തെ ഒഴിവാക്കാൻ കാസർകോട് ആർടി ഓഫിസിലെ ഉന്നതൻ നടത്തിയ  നീക്കം കംപ്യൂട്ടർ സംവിധാനം തന്നെ കയ്യോടെ പൊക്കി. ഇതിൽ മന്ത്രി ആന്റണി രാജു നേരിട്ടു വിശദീകരണം തേടി. ഇൗ മാസം 30നു വിരമിക്കാനുള്ള ഉദ്യോഗസ്ഥനായതിനാൽ നടപടി ഒഴിവാക്കി. 

ജില്ലാ കൺട്രോൾ റൂമിൽ നിന്നു  തിരുവനന്തപുരത്തെ  കൺട്രോൾ റൂമിലേക്കു വന്ന ചിത്രങ്ങളിൽ നിന്നു കെൽട്രോണിന്റെ സാങ്കേതിക വിഭാഗവും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പരിശോധിച്ച ശേഷം ചെലാൻ തയാറാക്കാൻ ജില്ലാ കൺട്രോൾ റൂമിലേക്കു തിരിച്ചയച്ചപ്പോഴാണ് ഉദ്യോഗസ്ഥൻ അനുമതി നിഷേധിച്ചത്. അനുമതി ഇല്ലാത്ത ഉദ്യോഗസ്ഥൻ ഇത്തരത്തിൽ വാഹനത്തെ രക്ഷിക്കാൻ ശ്രമിച്ചാൽ അതും അലർട്ടായി കൺട്രോൾ റൂമിലെത്തും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com