ADVERTISEMENT

തിരുവനന്തപുരം∙ മൃഗശാലയിൽ നിന്നു ചാടി രക്ഷപ്പെട്ടു പുറത്ത് കറങ്ങി നടക്കുന്നതിനിടയിൽ വീണ്ടും കാണാതായ ഹനുമാൻ കുരങ്ങിനെ ലെനിൽ നഗറിൽ കണ്ടെത്തി. ഇന്നലെയാണ് കുരങ്ങിനെ വീണ്ടും കണ്ടെത്തിയത്. ജീവനക്കാർ ഭക്ഷണവും വെള്ളം എത്തിച്ചു നൽകിയതായും നിരീക്ഷണം തുടരുന്നതായും അധികൃതർ അറിയിച്ചു. 

അധികൃത അനാസ്ഥയിൽ കുരങ്ങ് മൃഗശാലയിൽ നിന്നും ചാടി രക്ഷപ്പെട്ടു ഏകദേശം ഒരു മാസം പൂർത്തിയാകുകയാണ്. കുരങ്ങിനെ പിടികൂടില്ലെന്നു നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു.

കുരങ്ങിന്റെ വിശദാംശങ്ങൾക്കായി മൃഗശാല സൂപ്രണ്ടിനെ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും കോൾ സ്വീകരിക്കാൻ തയാറായില്ല. മരത്തിനു മുകളിൽ തന്നെ കുരങ്ങൻ തുടരുന്നതിനാൽ ആരോഗ്യസ്ഥിതി എങ്ങനെയാണെന്നതിൽ അവ്യക്തതയുണ്ട്. ദിവസവും പഴവും ഭക്ഷണവും വയ്ക്കുന്നുണ്ട്. അത് കുരങ്ങൻ വന്നു എടുക്കുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു.

ആഴ്ചകളായി  മരത്തിനു മുകളിൽ കഴിയുന്ന കുരങ്ങൻ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടോയെന്നു പരിശോധന നടത്തിയാൽ മാത്രമേ വ്യക്തമാകൂ.

English Summary : Hanuman monkey jumped from Thiruvananthapuram zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com