ADVERTISEMENT

തിരുവനന്തപുരം ∙ പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ  6 വർഷത്തിനിടെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച 691 പേരെ കാണാതായ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് കേസ്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനോട് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.ബൈജുനാ‍ഥ് ഉത്തരവിട്ടു. 2017 മുതൽ ഇൗ വർഷം മാർച്ച് 23 വരെയുള്ള ആശുപത്രി രേഖകളിലാണ് കാണാതായവരെക്കുറിച്ച് പരാമർശിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണ് ഇവ. 

സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് ആശുപത്രിയിൽ നിന്നു കടന്നു കളഞ്ഞ‍വരാണ് കാണാതായവരിൽ ഭൂരിഭാഗവും. രോഗം ഭേദമായിട്ടും കൂട്ടിക്കൊണ്ടു പോകാൻ ബന്ധുക്കൾ എത്താത്ത പലരും കാണാതായവരുടെ പട്ടികയിലുണ്ട്. കാണാതായവരെ കണ്ടെത്താൻ പൊലീസ് കാര്യമായി അന്വേഷണം നടത്താറില്ലെന്നും ആരോപണമുണ്ട്. ചികിത്സയിലിരിക്കെ കാണാതായവരെ കണ്ടെത്താൻ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും ഗൗരവമായി എടുത്തിട്ടില്ലെന്നും പരാതിയുണ്ട്. 13 വർഷത്തിനിടെ സംസ്ഥാനത്തെ 3 സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച 1646 രോഗികളെ കാണാതായെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ പറയുന്നു.

English Summary: Technical issues during trial run, machine parts to arrive tonight; Work will start on Monday, but when will it end?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com