ADVERTISEMENT

തിരുവനന്തപുരം∙ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ 2 യന്ത്രങ്ങൾ കേടായിട്ട് മാസങ്ങൾ. ഒന്ന് കഴിഞ്ഞ സെപ്റ്റംബറിലും മറ്റൊന്ന് മാർച്ചിലും തകരാറിലായതാണ്. ആകെ 9 യന്ത്രങ്ങളുണ്ടായിരുന്നതിൽ 2 എണ്ണം തകരാറിലായതോടെ ഇവിടെയെത്തുന്ന രോഗികൾ ദീർഘനേരം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ശരാശരി 18 പേരാണ് ഇവിടെ ഡയാലിസിസിനായി ദിവസവും എത്തുന്നത്. മദർ ബോർഡ് ഉൾപ്പെടെ തകരാറിലായതിനാൽ 2 യന്ത്രവും പൂർണമായി പ്രവർത്തനരഹിതമായി.

ഡയാലിസിസിന് 4– 5 മണിക്കൂർ എടുക്കും. നിലവിലെ സംവിധാനത്തിൽ ഒരുപാട് പേർക്ക് ഡയാലിസിസ് നടത്തുക അസാധ്യമാണ്. ഇതിനിടയിലാണ് യന്ത്രത്തകരാർ കൊണ്ടുണ്ടാകുന്ന താമസവും. എംഎൽഎ ഫണ്ടു വഴി അനുവദിച്ച 4 മെഷീനുകൾ പുതുതായി ആശുപത്രിക്ക് ലഭിക്കാനുണ്ട്. ഇത് കിട്ടുന്നതോടെ പ്രശ്ന പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com