ADVERTISEMENT

നാഗർകോവിൽ∙ കന്യാകുമാരിയിൽ ഇന്നലെ 50 മീറ്ററോളം കടൽ ഉള്ളിലേക്ക് വലിഞ്ഞു. ഇന്നലെ രാവിലെ 6 മുതൽ 10 വരെയാണ് കടൽ ഉൾവലിഞ്ഞത്. കടലിനുള്ളിലെ പാറക്കൂട്ടങ്ങൾ വരെ വ്യക്തമായി കാണാൻ സാധിക്കുന്ന തരത്തിൽ കടൽ ഉൾവലിഞ്ഞതോടെ വിവേകാനന്ദ സ്മാരകത്തിലേക്കുള്ള ബോട്ട് സർവീസ് നിർത്തിവച്ചു. 10ന് കടൽ പൂർവസ്ഥിതിയിൽ എത്തിയതിനു ശേഷമാണ് ബോട്ട് സർവീസ് ആരംഭിച്ചത്. കന്യാകുമാരി, ചിന്നമുട്ടം, കീഴമണക്കുടി, മണക്കുടി തുടങ്ങിയ തീരങ്ങളിൽ കടൽക്ഷോഭം ഉണ്ടായി. 10 മുതൽ 15 അടി വരെ ഉയരത്തിൽ തിരകൾ ഉയർന്നു. നാശനഷ്ടങ്ങളില്ല.

thiruvanthupuram-vivekananda-para
ഉൾവലിയും മുൻപുള്ള കന്യാകുമാരി തീരം

കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളാണ് കടൽ ഉൾവലിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കടലിന്റെ പ്രതിഭാസം കണ്ട് തീരമേഖല പരിഭ്രാന്തിയിലായിരുന്നു. 2004ൽ സൂനാമിത്തിരകൾ വരുന്നതിനു മുൻപും സമാനമായി സംഭവിച്ചിരുന്നു. കറുത്തവാവിനും പൗർണമിനാളിലും നടക്കാറുള്ള കടൽ ഉൾവലിയൽ പ്രതിഭാസമാണ് ഇന്നലെയും സംഭവിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു.

കടൽ ഭാഗത്ത് ഭൂകമ്പം ഉണ്ടായാൽ മാത്രമാണ് സൂനാമി സംഭവിക്കുകയുള്ളൂ എന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം പ്രദേശങ്ങളിൽ ഭൂകമ്പത്തിനുള്ള സാധ്യത ഇല്ലെന്നും കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. അതിനാൽ കടൽ ഉള്ളിലേക്ക് വലിഞ്ഞത് ഭയപ്പെടേണ്ടതില്ല. പ്രദേശത്ത് ശക്തമായ തിരമാല അടിക്കാനുള്ള സാധ്യത ഉണ്ട്.

English Summary : Sea receded by about 50 meters in Kanyakumari yesterday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com