ADVERTISEMENT

വെള്ളനാട്∙ പഞ്ചായത്തിലെ വെളിയന്നൂരിലെ ബാംബൂ കോർപറേഷന്റെ നെയ്ത്ത് കേന്ദ്രം അടച്ചുപൂട്ടി. മാസങ്ങൾ പിന്നിട്ടിട്ടും തുറക്കാൻ നടപടിയില്ല. വെളിയന്നൂർ കുറുങ്കല്ലൂരിലെ ഡിപ്പോയുടെ  പ്രവർത്തനവും  നിലച്ച മട്ടാണ്. നെയ്ത്ത് കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന തെ‌ാഴിലാളികൾ ഡിപ്പോയിൽ നിന്ന് ഇൗറ്റ വാങ്ങി വീടുകൾ ക‌െ‌ാണ്ടുപോയി പരമ്പുകൾ ഉൾപ്പെടെ നെയ്ത് തിരികെ ഡിപ്പോയിൽ എത്തിക്കുമായിരുന്നു. 

എന്നാൽ ഈറ്റ ക്ഷാമവും കെട്ടിടത്തിന് വാടക നൽകാത്തതും കാരണം   ഡിപ്പോയുടെ പ്രവർത്തനം തടസ്സപ്പെട്ടു.  വെളിയന്നൂരിലെ നെയ്ത്തു കേന്ദ്രം വാടക കെട്ടിടത്തിലാണു പ്രവർത്തിച്ചിരുന്നത്. ആ കെട്ടിടം ഉടമ വിറ്റതോടെ ആണ് പ്രവർത്തനം അവസാനിപ്പിച്ചത്.

ബാംബൂ കോർപറേഷന്റെ നെയ്ത്ത് കേന്ദ്രവും ഡിപ്പോയും പ്രവർത്തിക്കാൻ വെള്ളനാട് പഞ്ചായത്ത് നിർമിച്ചു നൽകിയ കെട്ടിടം പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. കേന്ദ്ര പദ്ധതിയായ ശ്യാമപ്രസാദ് മുഖർജി നാഷനൽ റർബൺ മിഷൻ ഫണ്ടിലെ  50 ലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് കെട്ടിടം നിർമിച്ചു  നൽകിയത്. അവിടെ നെയ്ത്ത് കേന്ദ്രം പ്രവർത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ  കുറവാണെന്നാണു പറയുന്നത്. 

സൗകര്യങ്ങൾ ഒരുക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുകാരണം  ബാംബൂ കോർപറേഷന് കഴിയുന്നില്ല.നെയ്ത്ത് കേന്ദ്രത്തിലെ യന്ത്രങ്ങൾ ഉൾപ്പെടെയുള്ളവ ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത് തുരുമ്പെടുത്ത് നശിക്കാനുള്ള സാധ്യതയുണ്ട്. ബാംബൂ കോർപറേഷൻ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് 9 മാസമായി. ഏപ്രിൽ മുതൽ ഇൗറ്റത്തൊഴിലാളികൾക്കും  കൂലി ലഭിക്കാനുണ്ട്.  ജിഎസ്ടി മുടങ്ങിയതാണ് ബാംബൂ കോർപറേഷന്റെ പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com