സൈനിക ആയുധങ്ങളുടെയും വാഹനങ്ങളുടെയും പ്രദർശനം
Mail This Article
×
തിരുവനന്തപുരം∙ കാർഗിൽ യുദ്ധ വിജയത്തിന്റെ 24–ാം വാർഷികത്തിൽ വിജയോത്സവ് ആഘോഷങ്ങളുടെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ സഹകരണത്തോടെ ലുലു മാളിൽ സൈനിക ആയുധങ്ങളുടെയും വാഹനങ്ങളുടെയും പ്രദർശനം ആരംഭിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളും ആയുധങ്ങളും ഉൾപ്പെടെ പ്രദർശനത്തിലുണ്ട്.
യുദ്ധ സാമഗ്രികളുമായി യുദ്ധഭൂമിയിൽ നിലയുറപ്പിക്കുന്ന കാറുകൾ മുതൽ ഒരാൾ പൊക്കത്തിൽ വെള്ളം നിറഞ്ഞ മേഖലയിൽ സുഗമമായി സഞ്ചരിക്കുന്ന ട്രക്കുകൾ വരെ കാണാം. കാർഗിൽ യുദ്ധത്തിലെ സുപ്രധാന ഏടുകൾ, വീരമൃത്യു വരിച്ച സൈനികർ, രാജ്യത്തിന്റെ പരമോന്നത ബഹുമതി ലഭിച്ച സൈനികർ എന്നിങ്ങനെയുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. മാളിൽ 3 ദിവസം നീളുന്ന വിജയോത്സവ് ആഘോഷങ്ങളും പ്രദർശനവും നാളെ സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.