ADVERTISEMENT

തിരുവനന്തപുരം ∙ തലസ്ഥാനത്ത് ഒരേ വേദിയിൽ ഒന്നിച്ച് എത്തി സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളും ബാലതാരങ്ങളുമായ തന്മയയും ഡാവിഞ്ചിയും. സംസ്ഥാന ശിശുക്ഷേമ സമിതി നടത്തിയ ആദരിക്കൽ ചടങ്ങിലാണ് ഇരുവരും ചലച്ചിത്ര പുരസ്കാരം ലഭിച്ചതിനു ശേഷം ആദ്യമായി ഒന്നിച്ച് എത്തിയത്. ഓലത്തൊപ്പി അണിയിച്ച് ഇരുവരെയും മന്ത്രി വി.ശിവൻകുട്ടി സ്വീകരിച്ചു. ഇവരുടെ പുരസ്കാം യുവതലമുറയ്ക്കും കുട്ടികൾക്കും പ്രചോദനമാണെന്നു അദ്ദേഹം പറഞ്ഞു.

തന്റെ ചേച്ചിക്ക് അവാർഡുകൾ കിട്ടുമ്പോൾ തനിക്ക് എന്താ കിട്ടാത്തത് എന്ന വിഷമത്തിലായിരുന്നുവെന്നും അത്  സംസ്ഥാന അവാർഡ് കിട്ടിയതോടെ മാറിയെന്നും തന്മയ സോൾ പറഞ്ഞു. ‘വഴക്കി’ലെ അഭിനയത്തിന് ആദ്യം ഐഎഫ്എഫ്കെ പുരസ്കാരമാണ് ലഭിച്ചത്. പിന്നാലെ സംസ്ഥാന അവാർഡും ലഭിച്ചു. പട്ടം മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് തന്മയ സോൾ.

നാടക കലാകാരുടെ കുടുംബത്തിൽ നിന്നും വരുന്നതിനാൽ തനിക്ക് ലഭിച്ച അവാർഡ് നാടക കലാകാരൻമാർക്ക് സമർപ്പിക്കുന്നതായി ഡാവിഞ്ചി പറഞ്ഞു. മികച്ച കുട്ടികളുടെ ചിത്രമായ പല്ലൊട്ടി നയന്റീസ് കിഡ്സിലെ അഭിനയത്തിനാണ് തൃശൂർ കരൂപ്പടന്ന ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ഡാവിഞ്ചിക്ക് പുരസ്കാരം ലഭിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി, ജോയിന്റ് സെക്രട്ടറി മീര ദർശക്, ട്രഷറർ കെ.ജയപാൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com