ADVERTISEMENT

കഴക്കൂട്ടം∙ ആറ്റിപ്ര സോണൽ ഓഫിസിനു സമീപം കുളത്തൂർ മാർക്കറ്റിനു മുൻപിൽ റോഡിൽ കച്ചവടം നടത്തിയ യുവാവിന് ആറംഗ സംഘത്തിന്റെ ക്രൂര മർദനം ഏറ്റത് ചന്തപ്പിരിവായി 40 രൂപ കൊടുക്കാൻ താമസിച്ചതിനാൽ. സംഭവത്തിൽ നഗരസഭയുടെ കുളത്തൂർ മാർക്കറ്റിന്റെ കരാറുകാരൻ ഉൾപ്പെടെ ആറു പേരെ തുമ്പ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 

മാർക്കറ്റിന്റെ കരാറുകാരൻ ത‍ൃപ്പാദപുരം ക്ഷേത്രത്തിനു സമീപം പൂരാടം നിവാസിൽ ശിവപ്രസാദി (35)നു പുറമേ ആറ്റിപ്ര ഗാന്ധിനഗറിൽ ഭവാനി നിലയത്തിൽ ഷാജി (52), അരശുംമൂട് തുലവിള വീട്ടിൽ കൃഷ്ണപ്രസാദ് (33), കുളത്തൂർ യൂണിയൻ ബാങ്കിനു സമീപം തുണ്ടത്തിൽ വീട്ടിൽ വിജേഷ് (34), കുളത്തൂർ ടിഎസ്‌സി ആശുപത്രിക്കു സമീപം ആർ.ബി. സദനത്തിൽ അബ്ജി (42), സ്റ്റേഷൻകടവ് സ്വദേശി രഞ്ജിത്ത് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

മാർക്കറ്റിനു സമീപം റോഡിൽ പിക്കപ് വാൻ നിർത്തി നാരങ്ങയും മറ്റും കച്ചവടം നടത്തുന്ന വെങ്ങാനൂർ സ്വദേശി ഷാനു (28) വിനാണ് ആറംഗ സംഘത്തിന്റെ മർദനം ഏറ്റത്. ഷാനു ഇപ്പോഴും ചികിത്സയിലാണ്. റോഡിന്റെ വശത്ത് പാർക്ക് ചെയ്ത് നാരങ്ങ വിറ്റ ഷാനിവിനോട് 40 രൂപ ചന്തപ്പിരിവ് ചോദിച്ചു. കച്ചവടം കഴിഞ്ഞ ശേഷം പണം തരാമെന്ന് ഷാനു പറഞ്ഞു. ഇതു കേൾക്കാതെ ശിവപ്രസാദ് ആദ്യം പിക്കപ് വാനിന്റെ താക്കോൽ ഊരിയെടുത്തു. ഇത് ചോദിച്ചെത്തിയ ഷാനുവിനെ ആദ്യം അസഭ്യം പറഞ്ഞു.

തുടർന്ന് അഞ്ചംഗ സംഘവുമായി മടങ്ങി എത്തിയ ശിവപ്രസാദ് ഇഷ്ടികയും സിമന്റ് കട്ടയും കൊണ്ട് ശരീരമാസകലം മർദിച്ചു. തറയിൽ വീണ ഷാനുവിനെ ഇവർ റോഡിൽ ഇട്ട് ചവിട്ടി. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ തലയിൽ ഇഷ്ടിക കൊണ്ട് ഇടിച്ചുവീഴ്ത്തി. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ സംഘം മുങ്ങി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തുമ്പ പൊലീസ് എത്തി ഷാനുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി. വധശ്രമത്തിനാണ് ആറംഗ സംഘത്തിനു മേൽ പൊലീസ് കേസ് എടുത്തിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com