ജംബോ സർക്കസ് നാളെ മുതൽ പുത്തരിക്കണ്ടം മൈതാനത്ത്
Mail This Article
×
തിരുവനന്തപുരം ∙ ജംബോ സർക്കസ് നാളെ മുതൽ പുത്തരിക്കണ്ടം മൈതാനത്ത് തുടങ്ങും. മെക്സിക്കൻ വീൽ ഓഫ് ഡെത്ത് എന്ന സാഹസികവും പുതുമയാർന്ന ഇനമാണ് സർക്കസിന്റെ മുഖ്യ ആകർഷണം. കൂടാതെ 7 എത്യോപ്യൻ അംഗങ്ങൾ ഒന്നിക്കുന്ന ഫൂട്ട് അക്രോബാറ്റ്, ഡാർക്ക് ലൈറ്റ് ഗ്ലോബിൽ 3 ബൈക്കുകൾ ഒന്നിച്ചുള്ള റൈഡ്, അസാമിലെയും, ബംഗാളിലേയും,കശ്മീരിലെയും കലാകാരന്മാർ ചേർന്നവതരിപ്പിക്കുന്ന ഡബിൾ റിങ്, റൊമാന്റിക് സാരി ബാലൻസ് പ്രകടനങ്ങൾ എന്നിവ പ്രത്യേകതയാണ്. ആഫ്രിക്കൻ കലാകാരന്മാരുടെ ഫയർ ഡാൻസ്, പോൾ ആക്രബേറ്റ് എന്നിവ കൂടാതെ അതിവേഗത്തിൽ വ്യത്യസ്തങ്ങളായി നിർമിക്കപ്പെടുന്ന മനുഷ്യ പിരമിഡുകൾ , റോളർ ബാലൻസ് തുടങ്ങിയ പ്രത്യേക ഇനങ്ങളും സർക്കസിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.