ജംബോ സർക്കസിന് പുത്തരിക്കണ്ടത്ത് തുടക്കം
Mail This Article
×
തിരുവനന്തപുരം ∙ വിസ്മയ കാഴ്ചകളൊരുക്കി ജംബോ സർക്കസിന് പുത്തരിക്കണ്ടം മൈതാനത്ത് തുടക്കമായി. പ്രദർശനോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മന്ത്രി ജി.ആർ. അനിൽ, ഡപ്യൂട്ടി മേയർ പി.കെ. രാജു. കൗൺസിലർ സിമി ജ്യോതിഷ്, കോർപറേഷനിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ആദ്യ പ്രദർശനം നടത്തിയത്. ഇന്നു മുതൽ ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് നാലിനും ഏഴിനും പ്രദർശനമുണ്ടാകും. 450, 350, 250, 150 ആണ് വിവിധ ക്ലാസുകളിലെ ടിക്കറ്റ് നിരക്ക്. 'മെക്‌സിക്കൻ വീൽ ഓഫ് ഡത്ത്' എന്ന അതി സാഹസിക ഇനമാണ് ഇത്തവണത്തെ ജംബോ സർക്കസിന്റെ മുഖ്യ ആകർഷണം. ഇതുൾപ്പെടെയുള്ള അഭ്യാസ പ്രകടനങ്ങൾ ചെകോസ്ലോവാക്യൻ ലേസർ ലൈറ്റുകളുടേയും ഡിജിറ്റൽ ശബ്ദ മികവിന്റെയും പശ്ചാത്തലത്തിലാണ് നടത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.