അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് 3 വിദ്യാർഥികൾക്ക് പരുക്ക്
Mail This Article
×
കഴക്കൂട്ടം∙ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു മൂന്നു വിദ്യാർഥികൾക്കു പരുക്കേറ്റു. തുണ്ടത്തിൽ മാധവ വിലാസം ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അമൽ,പ്ലസ് ടു വിദ്യാർഥികളായ അലി ഫാത്തിമ, സാറാ ഫാത്തിമ എന്നിവർക്കാണ് പരുക്കേറ്റത്. അമലിന്റെ കൈക്ക് ഒടിവുണ്ട്. മൂന്നു പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ വൈകുന്നേരം 4.30 സ്കൂളിനു മുന്നിൽ വച്ചാണ് അപകടം. അമിത വേഗത്തിൽ വന്ന ബൈക്ക് സ്കൂൾ വിട്ടിറങ്ങിയ വിദ്യാർഥികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അലി ഫാത്തിമയും സാറാ ഫാത്തിമയും തെറിച്ചു വീണു. ഇവർക്കും നിസ്സാര പരുക്കുണ്ട്. അപകടം നടന്നയുടൻ ബൈക്ക് ഉപേക്ഷിച്ച് യുവാവ് രക്ഷപ്പെട്ടു. കഴക്കൂട്ടം പൊലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്കൂൾ വിടുന്ന സമയം ബൈക്കിൽ അമിത വേഗത്തിൽ എത്തുന്ന യുവാക്കൾ വിദ്യാർഥികൾക്ക് ഭീഷണി ഉണ്ടാക്കുന്നതായി നേരത്തെ തന്നെ നാട്ടുകാർ കഴക്കൂട്ടം പൊലീസിൽ പരാതിപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.