ADVERTISEMENT

വിഴിഞ്ഞം ∙ മറൈൻ അക്വേറിയത്തിൽ തലകീഴായി നീന്തുന്ന ആകർഷക ജെല്ലി മത്സ്യം അതിഥിയായി എത്തി. വാഴപ്പഴം പോലെ തോന്നിക്കുന്ന ബനാന റാസ്, ഏഴു കിലോ ഗ്രാം വലുപ്പമുള്ള ചെമ്പല്ലി, ഒരു മീറ്ററോളം നീളമുള്ള പാൽ സ്രാവ് എന്നിവയും കാണികളെ കാത്തിരിക്കുന്നു. ഓണ നാളുകളിൽ കടൽജീവി കാഴ്ചകളെ ആകർഷകമാക്കാനായി അപൂർവ ഇനം നക്ഷത്ര മത്സ്യങ്ങൾ, നീല നിറത്തിലെ അസുർ ഡാംസെൽ,പച്ചനിറമുള്ള മൂൺ റാസ്, വിവിധ നിറത്തിലെ കോമാളി മത്സ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള അലങ്കാര മീനുകളുമായി ആകർഷകമാവുകയാണ് അക്വേറിയം.

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ് ആർഐ) വിഴിഞ്ഞം മേഖല കേന്ദ്രത്തിലെ സാഗരിക മറൈൻ റിസർച് അക്വേറിയത്തിൽ ഏതാനും ദിവസം മുൻപാണ് തലകീഴായി നീന്തുന്ന ജെല്ലി മത്സ്യ ശേഖരം ലഭിച്ചത്. നീല നിറത്തിലെ ഇതിന്റെ ചിറകു സമാന ഭാഗം കാഴ്ചയ്ക്ക് ആകർഷകമാണ്. കാഴ്ചയിൽ ചെറു വാഴപ്പഴത്തെ ഓർമിപ്പിക്കുന്ന   മഞ്ഞ നിറത്തിലെ ബനാന റാസ്, ചുവന്ന നിറത്തിലുൾപ്പെടെയുള്ള അപൂർവ ഇനം നക്ഷത്ര മത്സ്യങ്ങളും കാഴ്ചയ്ക്കു മിഴിവേകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com