ADVERTISEMENT

തിരുവനന്തപുരം ∙ സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി തലസ്ഥാനം. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സൽ ഇന്നലെ നടന്നു. ഇന്ന്  സ്റ്റേഡിയത്തിൽ ഡോഗ് , ബോംബ് സ്ക്വാഡുകൾ  പരിശോധന നടത്തും. സ്വാതന്ത്ര്യദിനാഘോഷത്തിനു മുന്നോടിയായുള്ള സുരക്ഷാ പരിശോധനകൾ വെള്ളിയാഴ്ച മുതൽ ആരംഭിച്ചിരുന്നു.

ലോഡ്ജുകൾ, ഹോട്ടലുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന. വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്. നഗരത്തിൽ ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. കമ്മിഷണർ, ഡിസിപി എന്നിവരുടെ നേതൃത്വത്തിൽ അതത്  എസിമാർക്കാണ് സുരക്ഷാക്രമീകരണങ്ങളുടെ ചുമതല.

കെപിസിസിയിൽ സ്വാതന്ത്ര്യദിന ആഘോഷം
തിരുവനന്തപുരം ∙ കെപിസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നാളെ നടക്കും. രാവിലെ 10 മണിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ദേശീയ പതാക ഉയർത്തും. തുടർന്ന് സേവാദൾ വൊളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകും എന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com