ADVERTISEMENT

പോത്തൻകോട് ∙ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സിആർപിഎഫ് ജവാൻമാരുടെ വീര സ്മരണയിൽ അവരുടെ കുടുംബങ്ങൾ ഒത്തു ചേർന്നു. പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെന്ററിലെ രക്ത സാക്ഷി സ്മാരകത്തിനു ചുറ്റിനുമായി സ്ഥാപിച്ചിട്ടുള്ള സ്മരണ കുടീരങ്ങളിൽ വീര സൈനികരുടെ വിധവകളും അമ്മമാരും ബന്ധുക്കളും പുഷ്പാ‍ർച്ചന നടത്തി. 

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് 77 സിആ‍ർപി ജവാൻമാരാണ് ഇതുവരെയായി യുദ്ധ സ്ഥലങ്ങളിൽ മരിച്ചു വീണിട്ടുള്ളത്. ഇതിൽ 13 പേരുടെ കുടുംബാംഗങ്ങളാണ് എത്തിയത്. തുടർന്നുള്ള ചടങ്ങിൽ ബന്ധുക്കളെ പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ നൽകിയും മൺമറഞ്ഞ സൈനികർക്ക് ആദരവ് നൽകി. കുടുംബ കൂട്ടായ്മ ഡിഐജിപി വിനോദ് കാർത്തിക് ഉദ്ഘാടനം ചെയ്തു. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഏതു ചടങ്ങിനു മുൻപും അഭിവാദ്യം അർപ്പിച്ച് വീരമൃത്യു വരിച്ച സൈനികരെ ആദരിക്കാറുണ്ടെന്നും വിനോദ് കാർത്തിക് അനുസ്മരിച്ചു. നെഹ്റുയുവകേന്ദ്ര സംസ്ഥാന ‍ഡയറക്ടർ അനിൽകുമാർ, കമൻഡാന്റ് രാജേഷ് യാദവ്, ഡപ്യൂട്ടി കമൻഡാന്റ്  എസ്.അഷിത, അസി.കമൻഡാന്റ്മാരായ ബി.രഘു, മനോജ് ചെമ്പത്ത് എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com