ADVERTISEMENT

വർക്കല∙ ഗണേശോത്സവം ടെംപിൾ ട്രസ്റ്റിന്റെയും ഗണേശോത്സവ സമിതിയുടെയും നേതൃത്വത്തിൽ ഗണേശോത്സവത്തിന്റെ നിമജ്ജനയജ്ഞവും വിനായകചതുർഥി ഘോഷയാത്ര സമാപന സമ്മേളനവും പാപനാശം കടൽത്തീരത്ത് നടന്നു.  കേന്ദ്ര അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഡോ:എസ്.കെ.മിത്തൽ ഉദ്ഘാടനം ചെയ്തു. ഡോ.ബി.ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. ഡോ.എം.ജയരാജു, ഡോ.ബ്രഹ്മയോഗിനി മാതാ അംബികാ ചൈതന്യമയി, സ്വാമി ബ്രഹ്മാനന്ദ സരസ്വതി,സ്വാമി വിശാലാനന്ദ, സ്വാമി അദ്വൈതാനന്ദപുരി, ഗണേശോത്സവ സമിതി പ്രസിഡന്റ് കിഴക്കില്ലം രാജേഷ് നമ്പൂതിരി, തോട്ടയ്ക്കാട് ശശി, എസ്.ഉണ്ണി, ഗണേശോത്സവ ടെംപിൾ ട്രസ്റ്റ് ചെയർമാൻ വക്കം അജിത്, ദേശപാലൻ പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു. ഇക്കൊല്ലത്തെ വിനായക ചതുർഥി പുരസ്കാരം ഡോ.ബോബി ചെമ്മണ്ണൂരിന് സമ്മാനിച്ചു.

ഇന്നലെ രാവിലെ ചിറയിൻകീഴ് ശ്രീശാർക്കര ദേവി ക്ഷേത്രത്തിൽ നിന്നു ആരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിന് വാഹനങ്ങളിലായി വിഗ്രഹങ്ങൾ അണിനിരന്നു. 84 പ്രധാന പൂജാ കേന്ദ്രങ്ങളിലും 6000 ത്തിലധികം വീടുകളിലും പൂജിച്ച ഗണേശ വിഗ്രഹങ്ങൾ അണിനിരന്നു. ശ്രീശാർക്കര ക്ഷേത്രം മേൽശാന്തി മാധവൻ നമ്പൂതിരി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. തുടർന്ന് വലിയകട, ആറ്റിങ്ങൽ, കല്ലമ്പലം വഴി വർക്കല പാപനാശത്ത് എത്തിചേർന്നു. ചെണ്ടമേളം, പൂക്കാവടി തുടങ്ങി നിരവധി വാദ്യമേളങ്ങളുടെ അകമ്പടി ഘോഷയാത്രയ്ക്കു മിഴിവേകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com