ADVERTISEMENT

പാലോട് ∙ വേട്ടയാടി പിടിച്ച വന്യമൃഗത്തിന്റെ ഇറച്ചി വീട്ടിൽ നിന്ന് കണ്ടെടുത്തതിനെ തുടർന്ന് പെരിങ്ങമ്മല ഇടവം മൺപുറത്തു വീട്ടിൽ റാഷിദി(25)നെ പാലോട് വനം വകുപ്പ് അറസ്റ്റ് ചെയ്തു. റാഷിദിന്റെ വീട്ടിലെ ഫ്രിജിൽ നിന്ന് ഒരുകിലോയോളം തൂക്കം വരുന്ന ഇറച്ചി കണ്ടെടുത്തിട്ടുണ്ട്. ഇറച്ചി ഏത് മൃഗത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 

പാലോട് ,കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചുകളുടെ അതിർത്തി പ്രദേശമായ ഇറച്ചിപ്പാറയിൽ നിന്നാണ് വേട്ടയാടിയതെന്നും മൂന്ന് പേരുകൂടി സംഘത്തിലുണ്ടെന്നും റാഷിദ് മൊഴി നൽകിയിട്ടുണ്ട്. മറ്റു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.അടുത്തിടെ പെരിങ്ങമ്മല സെന്റ് മേരീസിൽ നിന്ന് മ്ലാവിന്റെ തല വനം വകുപ്പ് കണ്ടെടുത്തിരുന്നു. ഇതിന്റെ അന്വേഷണത്തിനിടെയാണ് റാഷിദ് പിടിയിലാകുന്നത്.  റേഞ്ച് ഓഫിസർ എസ് രമ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com