ADVERTISEMENT

തിരുവനന്തപുരം ∙ തിരുവനന്തപുരം പ്രസ് ക്ലബ്ബും ഇന്ത്യ പോസ്റ്റ് പെയ്മെന്റ്  ബാങ്കുമായി ചേർന്ന്  10 ലക്ഷം രൂപ വരെയുള്ള ആക്‌സിഡന്റ് ഇൻഷുറൻസ് പോളിസി നടപ്പാക്കുന്നു. പോളിസിയിൽ അംഗമാവാൻ താല്പര്യം ഉള്ള മാധ്യമ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും നവംബർ 18, ശനിയാഴ്ച രാവിലെ പത്തിന് പ്രസ്ക്ലബ്ബിൽ എത്തിച്ചേരേണ്ടതാണ്. 18 നും 65 നും ഇടയിൽ  വയസ്സ്  പ്രായമുള്ള എല്ലാവർക്കും  ഈ അപകട ഇൻഷുറൻസിൽ ചേരാവുന്നതാണ്.

ഒരു വർഷം 396 രൂപയാണ്  ഈ  അപകട ഇൻഷുറൻസ്  പദ്ധതിയുടെ  പ്രീമിയം. ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവർ 200 രൂപ അടച്ച് അതെടുക്കേണ്ടി വരും. തുടർന്ന് ഓരോ വർഷവും പ്രീമിയം അടച്ച് പോളിസി നിലനിറുത്താം. വാഹനാപകടം ഉൾപ്പെടെ ഏത് അപകടത്തിൽ മരിച്ചാലും കുടുംബത്തിന് പത്തു ലക്ഷം രൂപ  ലഭിക്കുവാൻ  അർഹത ഉണ്ട്. അപകടം മൂലം പൂർണമോ ഭാഗികമോ ആയ സ്ഥിര വൈകല്യം സംഭവിച്ചാലും പത്തു ലക്ഷം രൂപ  വരെയുള്ള കവറേജിന് അർഹതയുണ്ട്.

സ്ഥിരമായ ഭാഗിക വൈകല്യങ്ങൾക്കു ആനുപാതികമായാണ്  ഇൻഷുറൻസ് കവർ നൽകുന്നത്. കൂടാതെ, രണ്ടു മക്കളുടെ വിദ്യാഭ്യാസ ചെലവിനായി പരമാവധി ഒരു ലക്ഷം രൂപ വരെ അല്ലെങ്കിൽ യഥാർത്ഥ ചെലവ് അത് കിട്ടും. അപകടത്തെ തുടർന്ന് ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവന്നാൽ  60,000 രൂപ വരെയുള്ള ചികിത്സാ ചെലവ് അല്ലെങ്കിൽ യഥാർത്ഥ ക്ലെയിം തുക, ഇതിൽ ഏതാണോ കുറവ് അതു ലഭിക്കും. ആശുപത്രിയിൽ കിടക്കുന്ന ഓരോ ദിവസവും ആയിരം രൂപ വീതം പരമാവധി 10 ദിവസം ലഭിക്കും. ആശുപത്രി കിടത്തി ചികിത്സ ആവശ്യമില്ലാത്തവർക്ക് 30,000 രൂപ വരെയുള്ള ചികിത്സക്ക് പരിരക്ഷ ലഭിക്കും. 

അപകട മരണം സംഭവിച്ചാൽ കുടുംബത്തിന്  യാത്ര ചെലവിന് പരമാവധി 25000 രൂപ വരെ അല്ലെങ്കിൽ യഥാർത്ഥ ക്ലെയിം ഏതാണോ കുറവ് അത് ലഭിക്കും. സംസ്കാര ക്രിയകൾക്കുള്ള  ആനുകൂല്യം 5000  രൂപ അല്ലെങ്കിൽ യഥാർത്ഥ ചെലവ് ഇതിൽ ഏതാണ് കുറവ് അത് ലഭിക്കുന്നതിനും അർഹതയുണ്ട്. ഇൻഷുറൻസ് എടുക്കേണ്ടവരുടെ  ബയോമെട്രിക് ഓതൻ്റിക്കേഷൻ  എടുക്കേണ്ടതിനാൽ പ്രസ്ക്ലബ്ബിൽ നേരിട്ട്  ഹാജരാകേണ്ടതുണ്ട്. 

ആധാർ കാർഡ്, OTP ലഭിക്കുന്നതിനായി  അവരുടെ സ്വന്തം  മൊബൈൽ ഫോൺ, ഇമെയിൽ ഐഡി,  നോമിനിയായി വെക്കുന്ന  ആളിന്റെ  പേര്, ജനന തീയതി,  തപാൽ  ഓഫീസിൻറെ പിൻകോഡ് എന്നിവ ഹാജരാക്കണമെന്നു  പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ, സെക്രട്ടറി കെ.എൻ. സാനു  എന്നിവർ അറിയിച്ചു. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് നടപ്പാക്കുന്ന 10,00,000 രൂപയുടെ ഗ്രൂപ്പ് പഴ്സനൽ ആക്സിഡന്റ് ഗാർഡ് പോളിസിയാണിത്. ബജാജ് അലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനി, ടാറ്റ എഐജി ഇൻഷ്വറൻസ് എന്നിവയുമായി ചേർന്നാണ് ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്ക് പദ്ധതി നടപ്പാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com