ADVERTISEMENT

തിരുവനന്തപുരം ∙ അതിരാവിലെ  ഫയർഫോഴ്സിനെ വലച്ച് ഒരു വള്ളിക്കെട്ട് കേസ്. മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിൽ പ്രശ്ന പരിഹാരമുണ്ടാക്കി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. രാവിലെ 6.25ന് മരം വീണു ഗതാഗത തടസ്സമെന്നു പൊലീസ് അറിയിച്ചതിനു പിന്നാലെ മ്യൂസിയം നന്തൻകോട് റോഡിലെത്തിയപ്പോഴാണ് സംഗതി വള്ളിക്കെട്ട് കേസാണെന്നു മനസ്സിലായത്. മ്യൂസിയം പരിസരത്തെ മരങ്ങളിൽ പടർന്ന് പന്തലിച്ച് കിടന്ന പടുകൂറ്റൻ വള്ളിപ്പടർപ്പ് അടർന്ന് റോ‍ഡിലേക്ക് വീണതായിരുന്നു പ്രശ്നം. റോഡിന് ഇരുവശവും കാണാൻ സാധിക്കാത്ത തരത്തിൽ വള്ളിപ്പടർപ്പ് മല പോലെ കിടപ്പുണ്ടായിരുന്നു.

 മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ കടന്നു പോകുന്ന വഴിയിലാണ് വള്ളിപ്പടർപ്പ് കൂന വില്ലനായത്. അതിരാവിലെ ആയതിനാൽ കൂടുതൽ വാഹനങ്ങൾ ഉണ്ടായിരുന്നില്ല. ചെങ്കൽ ചൂള ഫയർഫോഴ്സിൽ നിന്ന് എത്തിയ ആറംഗ സംഘം രണ്ടേ മുക്കാൽ മണിക്കൂർ കഠിനാധ്വാനം ചെയ്താണ് വള്ളിപ്പടർപ്പ് മുറിച്ച് മാറ്റിയത്. അതോടെ ഒരു വള്ളിക്കെട്ട് കേസിനു പ്രശ്ന പരിഹാരമുണ്ടാക്കിയ ആശ്വാസത്തിലായിരുന്നു സേനാംഗങ്ങൾ. ഗ്രേഡ് അസിസ്റ്റന്റ് അജിത് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ മോഹൻകുമാർ, വിനോദ്കുമാർ, രാഹുൽ, അഭിലാഷ്, സി.ബി.അഭിലാഷ് എന്നിവർ ഉൾപ്പെടെ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com