ADVERTISEMENT

തിരുവനന്തപുരം∙ നവകേരള സദസ്സിന് ആൾക്കാരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ബസുകൾ ഉപയോഗിക്കുന്നതിനു വേണ്ടി ഉത്തരവിറക്കിയ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിനെ കെഎസ്‌യുവിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. രാഷ്ട്രീയ ലാഭം മുന്നിൽക്കണ്ടുള്ള നവ കേരള സദസ്സ് പോലുള്ള പരിപാടികൾക്ക് പാവപ്പെട്ട വിദ്യാർഥികളുടെ ആശ്രയമായ സ്കൂൾ ബസുകൾ ഉപയോഗിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. 

പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കുള്ള ഉച്ച ഭക്ഷണത്തിനു പോലും കാശില്ലാത്ത സർക്കാർ പൊതുജനങ്ങളോട് ധനസമാഹരണത്തിന് അഭ്യർഥിക്കുന്ന വേളയിൽ ധൂർത്തിനു വേണ്ടി വിദ്യാലയങ്ങളിലെ സ്കൂൾ ബസുകൾ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല. 

ഉത്തരവ് പിൻവലിക്കാത്ത പക്ഷം പിരിഞ്ഞു പോകില്ലെന്ന് അറിയിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ ആദേഷ് സുധർമൻ, ഫർഹാൻ മുണ്ടേരി, അനീഷ് ആന്റണി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.പി. പ്രതുൽ, സുനിജോ സ്റ്റീഫൻസൺ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com