ADVERTISEMENT

തിരുവനന്തപുരം ∙ ഒരാഴ്ച നീണ്ടു നിൽക്കുന്ന പനി ഭേദമായി മൂന്നോ നാലോ ദിവസങ്ങൾക്കുശേഷം വീണ്ടും പനി വരുന്നത് എന്തുകൊണ്ട്? പണ്ടൊക്കെ പനി ഒരാഴ്ച കൊണ്ട് അവസാനിക്കും. ഇപ്പോൾ മൂന്നാഴ്ച ആയാലും പനി മാറാത്തതിന്റെ കാരണം എന്ത്?  അടുത്തകാലത്തായി നിരന്തരം കേൾക്കുന്ന ചോദ്യങ്ങളാണിവ

 പനി ബാധിച്ചപ്പോൾ എന്തു ചെയ്തെന്നു ചിന്തിച്ചാൽ കൃത്യമായ ഉത്തരം ലഭിക്കുമെന്നു ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന പറയുന്നു. പനി വരുമ്പോൾ ഉണ്ടാകുന്ന ശരീര വേദന മുതൽ എല്ലാം നിരീക്ഷിച്ച് ഡോക്ടറെ കാണണമെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ മേധാവിയായിരുന്ന ഡോ.കെ.വി.കൃഷ്ണദാസ് ചോദിക്കുന്നു. 

പനി രോഗമല്ല, രോഗലക്ഷണമാണെന്നു മനസ്സിലാക്കണമെന്ന് ഡോക്ടർമാർ പറയുന്നു.  വിശ്രമം ഇല്ലാത്തതാണ് പനി വീണ്ടും വരാനും നീണ്ടു നിൽക്കാനുമൊക്കെ കാരണമാകുന്നത്. ഒന്നോ രണ്ടോ ദിവസത്തെ വിശ്രമത്തിൽ പനി ചെറുതായി ശമിക്കും.  പൂർണമായി ശമിക്കാത്ത പനി വേഗം തിരിച്ചെത്തും.  ശരീരം ദുർബലമായിരിക്കുന്ന അവസ്ഥയിൽ കട്ടിയേറിയ ഭക്ഷണം നല്ലതല്ല. ഇതു ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കും. 

പനിക്കു കാരണമാകുന്ന ഇരുനൂറിലധികം വൈറസുകൾ ഉണ്ട്. ഒരു വൈറസ് കാരണം പനി വന്നു മാറിയശേഷം ദുർബലമായിരിക്കുന്ന ശരീരത്തിൽ പുതിയ വൈറസ് വരാം. അതിനാലാണു പനി വന്നശേഷം കുറെ ദിവസങ്ങൾ കൂടി മാസ്ക് ഉപയോഗിക്കണമെന്നും ആൾക്കൂട്ടങ്ങളിൽ നിന്നു മാറിനിൽക്കണമെന്നും ഡോക്ടർമാർ ഉപദേശിക്കുന്നത്. 

ശ്വസനാവയങ്ങൾക്കുണ്ടാകുന്ന വെല്ലുവിളികളുടെ സൂചനയായി വേണം ചുമയെ കാണാൻ. ന്യുമോണിയ, ബ്രോങ്കൈറ്റിസ് ഉൾപ്പെടെ പല രോഗങ്ങളുടെ ലക്ഷണമാകാം അത്. പുറത്തുനിന്നുള്ള ഘടകങ്ങൾ ശ്വാസകോശത്തിൽ എത്തിയാലും നിർത്താതെ ചുമയ്ക്കും. ഒരാഴ്ചയിലേറെ ചുമ തുടർന്നാൽ ശ്രദ്ധിക്കണം.  ഡോക്ടറെ കാണാതെ സ്വയം ചികിത്സിച്ചാൽ ചുമ തൽക്കാലത്തേക്കു മാറുകയും രോഗം ഗുരുതരമാകുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com