ADVERTISEMENT

തിരുവനന്തപുരം∙ കോടികൾ ചെലവിട്ട് നിർമിച്ച ഈ മന്ദിരം ഇപ്പോൾ ഇഴ‍ജന്തുക്കളുടെ താവളമാണ് ഇവിടം. തിരക്കിട്ട് ഉദ്ഘാടനം നടത്തിയവർ തിരിഞ്ഞു നോക്കാതായതോടെ മന്ദിരവും പരിസരവും ഒന്നര വർഷത്തിലേറെയായി കാടും പടലും മൂടിയ നിലയിലാണ്. പേരൂർക്കട ജംക‍്ഷനിൽ പട്ടികജാതി വികസന വകുപ്പ് നിർമിച്ച പി.കെ.റോസി വർക്കിങ് വിമൻസ് ഹോസ്റ്റലിനാണ് ഈ ദുർഗതി.  വനിതകൾക്ക് താമസ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ മന്ദിരത്തിനു തൊട്ടടുത്ത് 2021 ഫെബ്രുവരി 17 ന് വർക്കിങ് വിമൻസ് ഹോസ്റ്റൽ നിർമിച്ചത്.  അന്നു മന്ത്രിയായിരുന്ന എ.കെ.ബാലനാണ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നാലരക്കോടി ചെലവിട്ടാണ് ഇരുനിലകളിലായി ഹോസ്റ്റൽ നിർമിച്ചത്. 32 ഡബിൾ റൂമുകളുണ്ട്.

ലോ അക്കാദമിയിലെ വിദ്യാർഥിനികൾ, കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥകൾക്കും മറ്റും താമസസൗകര്യം ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. ഫർണിച്ചറുകളും മറ്റും വാങ്ങുന്നതിന് 70 ലക്ഷം രൂപ ചെലവഴിച്ചതായാണ് വിവരം. അടുക്കളയിലേക്കുള്ള ഉപകരണങ്ങളും വാങ്ങിയിട്ടില്ല. വൈദ്യുതി, വാട്ടർ കണക‍്ഷനുകളും ലഭ്യമായിട്ടില്ല.  മന്ദിരം എന്ന് പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർക്ക് വ്യക്തതയില്ല. ഫണ്ട് ഇല്ലാത്തതിനാലാണ് പ്രവർത്തനം ആരംഭിക്കാൻ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. കാടുകയറി കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും അതിരൂക്ഷമാണ്.  ഫെഡറേഷൻ മന്ദിര പരിസരത്ത് സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com