ADVERTISEMENT

നേമം∙ നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലെ നവ കേരള സദസ്സിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന ബസിന് നേരെ വെള്ളായണി ജംക്‌ഷനിലും ബാലരാമപുരം നസ്രത്ത്ഹോം സ്കൂളിന് മുന്നിലും യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. വെള്ളായണിയിൽ സംഘടിച്ചുനിന്ന ഡിവൈഎഫ്ഐ പ്രവർത്തകരും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി നടന്നു. പൊലീസ് ഇടപെട്ടാണ് ഇരു വിഭാഗത്തെയും പിന്തിരിപ്പിച്ചത്. 

8 പേരെ നേമം പൊലീസ് കസ്റ്റഡിയിലെടുത്തു. നാൽപതോളം പേരാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവർക്കുവേണ്ടി രാത്രി വൈകിയും പൊലീസ് പരിശോധന നടക്കുകയാണ്. സ്ഥലത്ത് പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായി യൂത്ത് കോൺഗ്രസുകാർ കരിങ്കൊടിയുമായി ബസിന് നേരെ ചാടി വീഴുകയായിരുന്നു. കരിങ്കൊടി കെട്ടിയ കമ്പുകൾകൊണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. കൊടികെട്ടിയ കമ്പുകളുമായി ഡിവൈഎഫ്ഐ പ്രവർത്തകരും ആക്രമണം നടത്തി. ബാലരാമപുരത്ത് പൊലീസ് ഇല്ലാത്ത സ്ഥലത്തായിരുന്നു കരിങ്കൊടി വീശിയത്. സംഭവത്തിന് ശേഷം പ്രവർത്തകർ പിരിഞ്ഞുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com