ADVERTISEMENT

കാട്ടാക്കട∙ കറുത്ത വസ്ത്രം ധരിച്ചെത്തിയ പഞ്ചായത്ത് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടാക്കടയിലെ നവകേരള സദസിനു എത്തുന്നതിനു അര മണിക്കൂർ മുൻപാണ് കാട്ടാക്കട പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ച് റോഡിൽ നിന്നത്. ഇവരെ പൊലീസെത്തി അറസ്റ്റ് ചെയ്തു.  അംഗങ്ങളായ കെ.വി.ശ്യാം, എസ്.എസ്.മണികണ്ഠൻ നായർ, റീത്ത, ഉഷാ കുമാരി, ശുഭ എന്നിവരെയും ആർഎസ്പി മണ്ഡലം സെക്രട്ടറി കാട്ടാക്കട വിജയൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ശുഭയുടെ ഭർത്താവ് മുൻ പഞ്ചായത്ത് അംഗം ജോസിനെ സിപിഎം പ്രവർത്തകർ മർദിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ പ്രവർത്തകർ ബഹളംവച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ കാട്ടാക്കട സുബ്രഹ്മണ്യം, എം.ആർ.ബൈജു, കാട്ടാക്കട രാമു എന്നിവരെയും സുബ്രഹമണ്യത്തിന്റെ മകൻ കെഎസ്‌യു നേതാവ് അനന്ത സുബ്രഹ്മണ്യത്തെയും പൊലീസ് കരുതൽ തടങ്കലിലാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com