ADVERTISEMENT

പാറശാല∙ പാമ്പിനെ കണ്ടെത്താൻ ഒരു പകൽ നീണ്ട ശ്രമങ്ങൾക്കെ‍ാടുവിൽ സ്കൂൾ വളപ്പിലെ കിണറ്റിൽ നിന്ന് പിടികൂടിയത് രണ്ട് ചേരയും ഒരു പാമ്പും. ഇന്നലെ രാവിലെ കെ‍ാടവിളാകം ഗവ. എൽപി സ്കൂളിലെ എൻപത് അടിയോളം താഴ്ചയുള്ള കിണറ്റിൽ ആണ് ഇഴ‍ജന്തുക്കളെ കണ്ടെത്തിയത്.

ക്രിസ്മസ് അവധിക്കു മുൻപേ കിണറ്റിൽ ഇഴജന്തുക്കളെ കണ്ട വിവരം രക്ഷിതാക്കൾ സ്കൂൾ അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. അവധി കഴിഞ്ഞ് ഇന്നലെ സ്കൂൾ തുറന്നതോടെ രാവിലെ ചില രക്ഷിതാക്കൾ നടത്തിയ പരിശോധനയിൽ കിണറ്റിൽ ഇഴ‍ജന്തുക്കളെ വീണ്ടും കണ്ടു. പാമ്പിനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പലരും വിദ്യാർഥികളെ തിരികെ കെ‍ാണ്ടു പോയി. ഫയർഫോഴ്സ് സഹായത്തോടെ പാമ്പ് പിടുത്തക്കാർ ഇറങ്ങിയെങ്കിലും കിണറ്റിലെ കോൺക്രീറ്റ് ഉറയ്ക്കുള്ളിലേക്ക് ഇവ മാറിയതിനാൽ പിടികൂടാനായില്ല. ഇതോടെ ടാങ്കറിൽ വെള്ളം എത്തിച്ച് കിണർ നിറച്ചതോടെ ഇഴ‍‍ജന്തുക്കൾ വെള്ളത്തിലേക്ക് ഇറങ്ങി. 

തുടർന്ന് വലയിലാക്കാൻ മണിക്കൂറുകൾ നടത്തിയ ശ്രമങ്ങളെ തുടർന്ന് ശംഖുവരയൻ ഇനത്തിൽ പെട്ട പാമ്പിനെയും ചേരകളെയും വൈകിട്ടോടെ പിടികൂടി കരയിൽ എത്തിച്ചു. പാമ്പിനെ കണ്ട ദിവസം തന്നെ സ്കൂൾ അധ്യാപകരും പിടിഎയും പാറശാല പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com