ADVERTISEMENT

തിരുവനന്തപുരം∙ ഈ റോഡുകളിൽ ഈ ഭാഗത്തെത്തുമ്പോൾ അൽപം ശ്രദ്ധിച്ച് വാഹനമോടിച്ചാൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാം. കേരളത്തിലെ പതിവ് അപകടം നടക്കുന്നത് 323 റോഡുകളായി 2200 കിലോമീറ്റർ ദൂരമുള്ള സ്ട്രെച്ചുകളിലാണെന്ന് നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്ററിന്റെ  (നാറ്റ്പാക്)ന്റെ പഠന റിപ്പോർട്ട് പുറത്തുവന്നിരുന്നു. 

ഇതിൽ തിരുവനന്തപുരത്ത് ദേശീയ പാതയിലും സംസ്ഥാന പാതയിലുമായി 174 കിലോ മീറ്റർ ദൂരം അപകട മേഖലയാണെന്നും വ്യക്തമാക്കുന്നു. 16 റോഡുകളിലാണ് ഇൗ അപകടമേഖലകൾ. കേരളത്തിൽ അപകട ബ്ലാക് സ്പോട്ടുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും ജില്ലയ്ക്കാണ്. 694 സ്ഥലങ്ങൾ അപകട സ്പോട്ടുകളാണ് തിരുവനന്തപുരം ജില്ലയിൽ. 

ദേശീയപാത
1. ആലംകോട്  ജംക്‌ഷൻ– തോന്നയ്ക്കൽ  ജംക്‌ഷൻ –(എൻഎച്ച് 66) 11.10 കിമി
2. കിള്ളിപ്പാലം  ജംക്‌ഷൻ –പ ള്ളിച്ചൽ(എൻഎച്ച് 66)–8.70 കിമി
3. വെടിവെച്ചാൻ കോവിൽ–നെയ്യാറ്റിൻകര  ജംക്‌ഷൻ (എൻഎച്ച് 66)–7.90കിമി
4. തോന്നയ്ക്കൽ  ജംക്‌ഷൻ–കഴക്കൂട്ടം  ജംക്‌ഷൻ (എൻഎച്ച് 66) –8.30 കിമി
5. ചാക്ക ബ്രിജ് –തിരുവല്ലം ടോൾ പ്ലാസ (എൻഎച്ച് 66) –8.40 കിമി
6. നേതാജി റൗണ്ട്–തമ്പാനൂർ ഫ്ലൈ ഓവർ  ജംക്‌ഷൻ (എൻഎച്ച് 66) 3.50 കിമി
7. കുളത്തൂർ  ജംക്‌ഷൻ–ലോഡ്സ് ഹോസ്പിറ്റൽ റോഡ്  ജംക്‌ഷൻ–(എൻഎച്ച് 66) 5.20 കിമി 
8. ശ്രീകാര്യം  ജംക്‌ഷൻ –പിഎംജി  ജംക്‌ഷൻ (എൻഎച്ച് 66) 6.50 കിമി
9. നെയ്യാറ്റിൻകര  ജംക്‌ഷൻ –ധനുവച്ചപുരം(എൻഎച്ച് 66) 4.70 കിമി
10. കടമ്പാട്ടുകോണം  ജംക്‌ഷൻ– ആലംകോട്  ജംക്‌ഷൻ (എൻഎച്ച് 66) 10.66 കിമി
11. കഴക്കൂട്ടം  ജംക്‌ഷൻ –ശ്രീകാര്യം  ജംക്‌ഷൻ (എൻഎച്ച് 66) 5.60
12. പരശുവരയ്ക്കൽ ജംക്‌ഷൻ –കളിയിക്കാവിള(എൻഎച്ച് 66) 5.50 കിമി
13. പാച്ചല്ലൂർ  ജംക്‌ഷൻ –മുക്കോല ഓവർബ്രിജ് ,വിഴിഞ്ഞം(എൻഎച്ച് 66) 7.50 കിമി

സംസ്ഥാന പാത
1. വയ്യേറ്റു –വാമനപൂരം ഹോസ്പിറ്റൽ ജംക്‌ഷൻ (എസ്എച്ച് –1) 5.10 കിമി
2. കേശവദാസപുരം  ജംക്‌ഷൻ –മണ്ണന്തല  ജംക്‌ഷൻ (എസ്എച്ച് –1) 4.60 കിമി
3. പൊരുന്തമൺ –തട്ടത്തുമല ജംക്‌ഷൻ (എസ്എച്ച്–1 ) 6.20 കിമി
4.വഴുതക്കാട്  ജംക്‌ഷൻ–വഴയില പാലം  ജംക്‌ഷൻ (എസ്എച്ച്–2)6.00 കിമി
5. വട്ടപ്പാറ –വെമ്പായം  ജംക്‌ഷൻ (എസ്എച്ച് 1) 7.80 കിമി
6. പത്താംകല്ല്–പഴക്കുറ്റി  ജംക്‌ഷൻ ((എസ്എച്ച് 2) 3.20 കിമി
7. വാമനപുരം  ജംക്‌ഷൻ–പുളിമാത്ത് ജംക്‌ഷൻ (എസ്എച്ച് 1 ) 2.70 കിമി
8. ഏനിക്കര–അഴീക്കോട് ജംക‌്‌ഷൻ (എസ്എച്ച് 2) 3.40 കിമി
9.ചെമ്മരത്തുംമുക്ക് –കിളിമാനൂർ സെൻട്രൽ  ജംക‌്‌ഷൻ (എസ് എച്ച് 46) 3.20 കിമി 
10. വെഞ്ഞാറമൂട്  ജംക‌്‌ഷൻ –മൂന്ന്മുക്ക്  ജംക‌്‌ഷൻ (എസ്എച്ച് 47) 11.20 കിമി
11. വെമ്പായം  ജംക‌്‌ഷൻ –തൈക്കോട് (എസ്എച്ച് 1 )4.70 കിമി
12. ആലംകോട് ജംക‌്‌ഷൻ –നഗരൂർ ജംക‌്‌ഷൻ  (എസ്എച്ച് 46) 5 കിമി
13. പുത്തൻപാലം  ജംക‌്‌ഷൻ –ചുള്ളിമാനൂർ  ജംക‌്‌ഷൻ (എസ്എച്ച് 2) 3 കിമി
14. വെമ്പായം  ജംക‌്‌ഷൻ –പഴകുറ്റി  ജംക‌്‌ഷൻ (എസ്എച്ച് 47) 8 കിമി
15. വർക്കല സിറ്റി –നടയറ  ജംക‌്‌ഷൻ (എസ്എച്ച് 64)3.40കിമി
16. നന്നിയോട്  ജംക‌്‌ഷൻ –കുശവൂർ  ജംക‌്‌ഷൻ (എസ്എച്ച് 2) 3.10 കിമി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com