ADVERTISEMENT

തിരുവനന്തപുരം ∙ നാലുമാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത മ്യൂസിയത്തിലെ രാജ രവിവർമ ആർട്ട് ഗാലറിയുടെ മാർബിൾ തറയിൽ വിള്ളൽ.
ആർട്ട് ഗാലറിയിലേക്കു കയറുന്ന ഭാഗത്തും ഗാലറി പ്രവർത്തിക്കുന്ന രണ്ടു നിലയിലെയും മാർബിൾ തറയാണ് പലയിടത്തായി പൊട്ടി പൊളിഞ്ഞത്.
പൊട്ടി കീറിയ മാർബിൾ തറ സിമന്റ് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയെങ്കിലും പൊട്ടൽ അങ്ങനെ തന്നെ നിൽക്കുകയാണ്.

ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടത്തിലെ മാർബിൾ തറ പൊട്ടി പൊളിഞ്ഞതിനു കാരണം നിർമാണത്തിലെ അപാകതയാണെന്നു ആക്ഷേപം ഉയർന്നിട്ടുണ്ട്. പഴയ കെട്ടിടത്തെ വർഷങ്ങൾ എടുത്ത് ആധുനികവൽക്കരിച്ചാണ് പുതിയ ആർട്ട് ഗാലറി നിർമിച്ചത്. വിദേശ രാജ്യങ്ങളെ വെല്ലുന്ന ആധുനിക സംവിധാനങ്ങളാണ് നിർമാണത്തിന് ഉപയോഗിച്ചതെന്നായിരുന്നു മ്യൂസിയം അധികൃതരുടെ അവകാശവാദം.

ആർട്ട് ഗാലറി പ്രവർത്തനം തുടങ്ങി മാസം നാല് പിന്നിടും മുൻപാണ് വിണ്ടുകീറൽ കണ്ടത്.
ആർട്ട് ഗാലറി കാണാൻ എത്തിയ പലരും ആദ്യം ഇത് ഡിസൈൻ ആണെന്നു തെറ്റിദ്ധരിച്ചിരുന്നു. പിന്നീടാണ് വിണ്ടു കീറിയതെന്നു വ്യക്തമായത്.
ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ആർട്ട് ഗാലറിയുടെ തറയിൽ വിള്ളൽ ഉണ്ടായതിനെ കുറിച്ച് അന്വേഷണം വേണമെന്നു ആവശ്യം ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com