ADVERTISEMENT

തിരുവനന്തപുരം ∙ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഗുണഭോക്താക്കൾക്ക് 100 ഇലക്ട്രിക് ഓട്ടോറിക്ഷകൾ സൗജന്യമായി വിതരണം ചെയ്യുന്ന കോർപറേഷന്റെ പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടമായി പത്ത് ഇ ഓട്ടോറിക്ഷകൾ മന്ത്രി പി. രാജീവ് ഗുണഭോക്താക്കൾക്ക് കൈമാറി. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് സിഇഒ രാഹുൽ കൃഷ്ണ ശർമ, ഡെപ്യുട്ടി മേയർ പി.കെ.രാജു, സ്ഥിരം സമിതി അധ്യക്ഷൻമാരായ ക്ലൈനസ് റൊസാരിയോ, ഷാജിത നാസർ, ഗായത്രി ബാബു, സി.എസ്.സുജാദേവി തുടങ്ങിയവർ പങ്കെടുത്തു. 

കാർബൺ ന്യൂട്രൽ നഗരം എന്ന ലക്ഷ്യത്തോടെ സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഓട്ടോറിക്ഷകൾ വിതരണം ചെയ്യുന്നത്. നഗരത്തിലെ 516 സർക്കാർ കെട്ടിടങ്ങൾ, 500 പിഎംഎവൈ ഭവനങ്ങൾ, 180 അങ്കണവാടികൾ എന്നിവയ്ക്ക് സോളാർ മേൽക്കൂര, കെഎസ്ആർടിസിക്കായി ഇലക്ട്രിക് ബസുകൾ തുടങ്ങിയ പദ്ധതികൾ നടപ്പാക്കി. ജലാശയങ്ങളിൽ ഫ്ളോട്ടിങ് സോളാർ പാനലുകൾ, സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 25000 ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി തുടങ്ങിയ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com