ഒന്നാമത് മാർ ഗ്രിഗോറിയോസ് ദേശീയ മൂട്ട് കോർട്ട് മത്സരം സമാപിച്ചു
Mail This Article
തിരുവനന്തപുരം∙ നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോയുടെ ആഭിമുഖ്യത്തിൽ ഒന്നാമത് മാർ ഗ്രിഗോറിയോസ് ദേശീയ മൂട്ട് കോർട്ട് മത്സരം ജനുവരി 25മുതൽ 27 വരെ നടത്തി. മലങ്കര കത്തോലിക്കാ സഭാദ്ധ്യക്ഷനായ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവയുടെ സാന്നിധ്യത്തിൽ മുൻ മദ്രാസ് ഹൈ കോടതി ജഡ്ജിയും, ദേശീയ ഹരിത ട്രിബൂണൽ അംഗവുമായ ഡോ. ജെ. പി ജ്യോതിമണി ജനുവരി 25 നു ഉദ്ഘാടനം നിർവഹിച്ച മത്സരത്തിൽ ദേശീയ തലത്തിൽ ഉള്ള 30 പ്രമുഖ ലോ കോളജുകൾ പങ്കെടുത്തു. ജനുവരി 27 നു നടന്ന ഫൈനൽ റൗണ്ട് മത്സരങ്ങൾ കേരള ഹൈ കോടതി സിറ്റിംഗ് ജഡ്ജിമാരായ ജസ്റ്റിസ്. സി. ജയചന്ദ്രൻ , ജസ്റ്റിസ് ജി.ഗിരീഷ് ,ജസ്റ്റിസ് സി. പ്രതീപ് കുമാർ എന്നിവർ വിധി നിർണയം നടത്തി. ചെന്നൈയിൽ നിന്നുള്ള ഡോ.അംബേദ്‌കർ ഗവ.ലോ കോളേജ് ടീം ഒന്നാം സ്ഥാനവും,തൃച്ചി സ്കൂൾ ഓഫ് ലോ, ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽ കോളേജ് ഡയറക്ടർ ഫാ .അഡ്വ ജോസഫ് വെൺമാനത്ത്, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോൺ പി .സി , കോളേജ് അക്കാഡമിക് അഡ്വൈസർ ഡോ തോമസ്കുട്ടി പി ജി എന്നിവരുടെ സാന്നിധ്യത്തിൽ വിധി നിർണ്ണയിച്ച ന്യായാധിപന്മാർ വിജയികൾക്ക് ക്യാഷ് അവാർഡുകളും ,ട്രോഫിയും സമ്മാനിച്ച് കൊണ്ട് കോളേജിനെയും മത്സരത്തിൽ പങ്കെടുത്ത കുട്ടികളെയും പ്രശംസിച്ചു ആശംസകൾ അർപ്പിച്ചു.