ADVERTISEMENT

നെടുമങ്ങാട്∙ ആനാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്, ശതാബ്ദി ആഘോഷം നിറവിൽ. ബാങ്കിന്റെ നൂറാം വാർഷികത്തിന് തുടക്കം കുറിച്ച് നൂറ് തിരികൾ തെളിച്ച് പ്രമുഖ സഹകാരിയും മുൻ എംഎൽഎയും ആയ കോലിയക്കോട് എൻ.കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ ആദ്യ പ്രസിഡന്റ് ജെ.ദാമോദരൻ നായർ മുഖ്യ അതിഥി ആയിരുന്നു. മാനേജിങ് ഡയറക്ടർ കെ.പ്രഭാകുമാർ, സിപിഎം ഏരിയ സെക്രട്ടറി ആർ.ജയദേവൻ, സിപിഐ പാലോട് മണ്ഡലം സെക്രട്ടറി ഡി.എ.രജിത് ലാൽ, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഹരികേഷൻ നായർ, എം.ഗിരീഷ് കുമാർ, മൂഴി രാജേഷ്, കെ.രാജേന്ദ്രൻ, ടി.പത്മകുമാർ, പാണയം നിസാർ, ടി.ആർ.ചിത്രലേഖ, പി.എസ്.ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു. അശ്വതി ചിറ്റല്ലൂർ തയാറാക്കിയ, ബാങ്കിന്റെ ചരിത്ര ഡോക്യുമെന്ററി പ്രകാശനവും നടന്നു.

ബാങ്കിന്റെ നൂറാം വാർഷിക ആഘോഷം ഔദ്യോഗികമായി 3ന് വൈകിട്ട് 3.30ന് മുഖ്യ മന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിക്കും. രാത്രി 7.30ന് ഗാനമേള. അന്ന് ഉച്ചയ്ക്ക് 2.30ന് അഗ്രോ സെന്റർ മിനി ഹാൾ മന്ത്രി ജി.ആർ.അനിലും, സ്റ്റാളുകളുടെ ഉദ്ഘാടനം ഡി.കെ.മുരളി എംഎൽഎയും നിർവഹിക്കും. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പത്തു ദിവസം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.4ന് വൈകിട്ട് 5ന് മെഗാ തിരുവാതിര, 6ന് സെമിനാർ, 7ന് മികവ്. 5ന് രാത്രി 7.30ന് ആട്ടകലാശം. 

6ന് രാവിലെ 9.30ന് ആനാട് ഫാർമേഴ്സ് ഗ്രൗണ്ടിൽ ക്രിക്കറ്റ് ടൂർണമെന്റ്, വൈകിട്ട് 4.30ന് ഓപ്പൺ ഫോറം, 6.30ന് സർഗം, 7.30ന് ഫ്യൂഷൻ ഡാൻസ്, 7ന് വൈകിട്ട് 5ന് ഓപ്പൺ വേദി, രാത്രി 7ന് ഗാനമേള, 8ന് വൈകിട്ട് 6.30ന് അമൃത കൈരളിയിലെ വിദ്യാർഥികളുടെ കലാപരിപാടികൾ, രാത്രി 8ന് വടംവലി മത്സരം. 9ന് വൈകിട്ട് 5.30ന് കഥ, സാഹിത്യം, സഹകരണം, രാത്രി 7.30ന് ഡാൻസ് ഫ്യൂഷൻ.

10ന് രാവിലെ 10ന് സ്കൂൾ കുട്ടികളുടെ കലാമത്സരം, വൈകിട്ട് 5ന് കവിയരങ്ങ് ഉദ്ഘാടനം ഏഴാച്ചേരി രാമചന്ദ്രൻ, 7.30ന് കുട്ടികളുടെ കലാപരിപാടി. 11ന് രാവിലെ 9ന് ഫുട്ബോൾ ടൂർണമെന്റ്, വൈകിട്ട് 5ന് മികച്ച കർഷകരെ ആദരിക്കൽ, രാത്രി 7ന് മാജിക് ഷോ. 12ന് വൈകിട്ട് 4ന് ഓപ്പൺ ഫോറം, 5ന് സമാപന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. നിർമിതി ബുദ്ധി അധിഷ്ഠിത കൃഷി ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിക്കും, രാത്രി 7ന് പെരുങ്കളിയാട്ടത്തോടെ ശതാബ്ദി ആഘോഷ പരിപാടികൾ സമാപിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ആർ.അനിൽകുമാർ, എം.ഡി കെ.പ്രഭാകുമാർ എന്നിവർ അറിയിച്ചു.

നൂറ് വർഷം മുൻപ് ആട്ടുകാലിൽ ആരംഭിച്ച സർവീസ് സഹകരണ സൊസൈറ്റി അധികം നാൾ കഴിയും മുൻപ് തന്നെ ആനാട്ടേക്ക് മാറ്റുക ആയിരുന്നു. തുടർന്ന് ശ്രദ്ധേയമായ നിലയിൽ ബാങ്കിന്റെ പ്രവർത്തനം മുന്നോട്ട് പോവുകയും, ഈ ബാങ്കിനെ ജില്ലയിലെ ആദ്യ ഫാർമേഴ്സ് സഹകരണ സംഘമായി ഉയർത്തുകയും ആയിരുന്നു. ഇന്ന് ജില്ലയിലെ ഏറ്റവും മികച്ച ഒരു ഫാർമേഴ്സ് ബാങ്കായി ഈ സ്ഥാപനം മാറുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com