ADVERTISEMENT

കഴിഞ്ഞ 10 വർഷം തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച ഡോ.ശശി തരൂരിന്റെ പ്രവർത്തനങ്ങളും 5 വർഷം ആറ്റിങ്ങൽ മണ്ഡലത്തെ പ്രതിനിധീകരിച്ച അടൂർ പ്രകാശിന്റെ പ്രവർത്തനങ്ങളും വോട്ടർമാർക്ക് വിലയിരുത്താം. അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തൂ....

തിരുവനന്തപുരം ലോക്സഭാ മണ്ഡലം
കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിൻകര നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം. 2009 മുതൽ തുടർച്ചയായി വലതു ചാഞ്ഞ് ‘കൈ’ പിടിച്ച ചരിത്രമാണ് മണ്ഡലത്തിന്റേത്. നിലവിലെ എംപി ഡോ.ശശി തരൂരിന് 2019 ൽ ലോക്സഭയിലേക്ക് രണ്ടാമൂഴമായിരുന്നു. 2014ൽ എന്‍ഡിഎ സ്ഥാനാർഥി ഒ.രാജഗോപാലിനെ 15,470 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ശശി തരൂർ ലോക്സഭയിലെത്തിയത്. 2019 ൽ എന്‍ഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി വീണ്ടും ലോക്സഭയിലേക്ക്.

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം
വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം. യുഡിഎഫിലെ അടൂർ പ്രകാശാണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2019 ൽ മണ്ഡലത്തിലെ സിറ്റിങ് എംപി ആയിരുന്ന എൽഡിഎഫിലെ എ.സമ്പത്തിനെ പരാജയപ്പെടുത്തിയാണ് അടൂർ പ്രകാശ് മണ്ഡലത്തെ യുഡിഎഫ് പക്ഷത്ത് എത്തിച്ചത്.

അടൂർ പ്രകാശ്. ചിത്രം∙ ജെ.സുരേഷ്
അടൂർ പ്രകാശ്. ചിത്രം∙ ജെ.സുരേഷ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com