ADVERTISEMENT

ബാലരാമപുരം∙ കോവിഡ് മഹാമാരി ലോകത്ത് വ്യാപിച്ച സമയത്ത് രോഗം മൂലം അവശത അനുഭവിക്കുന്നവരിലേക്ക് ഇറങ്ങിപ്രവർത്തിച്ചും മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ ജാതിമത വ്യത്യാസമില്ലാതെ നടത്തിയും പ്രവർത്തിച്ച യുവജന പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. കോവിഡ് മുന്നണിപ്പോരാളിയായിരിക്കെ കോവിഡ് ബാധിച്ചു മരിച്ച ബാലരാമപുരം വില്ലിക്കുളം മേലതട്ട് പുത്തൻ വീട്ടിൽ സുരേന്ദ്രൻ–ശൈലജ ദമ്പതികളുടെ മകൾ എസ്.ആർ.ആശയുടെ(24) കുടുംബത്തിന് ഡിവൈഎഫ്ഐ നേമം ബ്ലോക്ക് കമ്മിറ്റി നിർമിച്ച ‘ആശ ഭവന’ ത്തിന്റെ താക്കോൽ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മുറികളും 2ശുചി മുറികളും അടുക്കളയും സിറ്റൗട്ടും ഉൾപ്പെടെ 780 ചതുരശ്ര അടി വിസ്തീർണത്തിലാണ് വീട് നിർമിച്ചിരിക്കുന്നത്. 

ആക്രി സാധനങ്ങൾ ശേഖരിച്ചുവിറ്റും ബിരിയാണി ചാലഞ്ച് നടത്തിയും സമ്മാന കൂപ്പൺ വിൽപന നടത്തിയും മറ്റുമാണ് ഇതിനുള്ള 11 ലക്ഷം രൂപ കണ്ടെത്തിയത്.    ഡിവൈഎഫ്ഐ  നോർത്ത് മേഖല കമ്മിറ്റി അംഗവും എസ്എഫ്ഐ ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു. എ.എ.റഹീം എംപി, ഡോ.ഷിജു ഖാൻ, ആർ.എസ്.ജ്യോതിഷ്, വി.അനൂപ്, പാറക്കുഴി സുരേന്ദ്രൻ‌, എം.എം.ബഷീർ‌, എസ്.കെ.പ്രീജ, ഡി.സുരേഷ് കുമാർ, വി.മോഹനൻ, വി.എസ്.ശ്യാമ, എം.യു.മണിക്കുട്ടൻ, ഡി.എസ്.നിതിൻ രാജ്, പ്രതിൻസാജ് കൃഷ്ണ, വി.എസ്.അക്ഷയ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com