തിരുവനന്തപുരം ജില്ലയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നിരീക്ഷകർ എത്തി
Mail This Article
തിരുവനന്തപുരം ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനീരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകനും തിരുവനന്തപുരം ജില്ലയിലെത്തി. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ രാജീവ് രഞ്ജനും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ആഷീഷ് ജോഷിയുമാണ് പൊതു നിരീക്ഷകർ. രാജീവ് സ്വരൂപാണ് തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളുടെ പൊലീസ് നിരീക്ഷകൻ. തൈക്കാട് ഗസ്റ്റ് ഹൗസിലെ 305–ാം മുറിയിൽ പൊതുനിരീക്ഷകരുടെ ഓഫീസും 303–ാം മുറിയിൽ പൊലീസ് നിരീക്ഷകന്റെ ഓഫീസും പ്രവർത്തിക്കും.
നിരീക്ഷകരുടെ ഓഫീസുമായി ബന്ധപ്പെടേണ്ട നമ്പറുകളും ഇ-മെയിൽ വിലാസവും
∙ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം പൊതുനിരീക്ഷകന്റെ ഓഫീസ്: 0471 2961167, 9188925515, genobsatl2024@gmail.com
∙ തിരുവനന്തപുരം ലോക്സഭാ മണ്ഡലം പൊതുനിരീക്ഷകന്റെ ഓഫീസ്: 0471 2962302, 9188925514, genobstvm2024@gmail.com
∙ തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളുടെ പോലീസ് നിരീക്ഷകന്റെ ഓഫീസ്: 0471 2961768, 9188925516, polobstvm2024@gmail.com