പ്രചാരണം വിപുലമാക്കി സ്ഥാനാർഥികൾ
Mail This Article
തിരുവനന്തപുരം∙ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് ഇന്നലെ വാമനപുരം നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. പര്യടനം മാണിക്കലിൽ സമാപിച്ചു. ഇന്നു 3 ന് ആറ്റിങ്ങലിൽ യോഗത്തിൽ പങ്കെടുക്കും. എൽഡിഎഫ് സ്ഥാനാർഥി വി. ജോയി ഇന്നലെ ഇന്ന് വാമനപുരം നിയോജക മണ്ഡലത്തിൽ വാഹന പര്യടനം നടത്തി. രാവിലെ മിതൃമലയിൽ നിന്ന് ആരംഭിച്ച പര്യടനം രാത്രി വലിയ കട്ടയ്ക്കാലിൽ അവസാനിച്ചു.
ഇന്ന് 11ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 8ന് പൊട്ടക്കുഴിയിലെ എകെജി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. വി.എസ്.അച്യുതാനന്ദന്റെ വസതിയിലെത്തി അനുഗ്രഹം തേടിയ ശേഷം എഡിഎമ്മിനു മുൻപാകെ പത്രിക സമർപ്പിക്കും. എൻഡിഎ സ്ഥാനാർഥി വി. മുരളീധരൻ ഇന്നലെ കൊടുമൺ മുടിപ്പുര ക്ഷേത്രം സന്ദർശിച്ചു. തുടർന്ന് പൂത്തുറ , വിതുര കരിപ്പാലം, കല്ലാർ മെട്ടമൂട്, ആറ്റുമൺപുറം എന്നിവിടങ്ങൾ സന്ദർശിച്ചു. പാലോട് , അരുവിക്കര, കാട്ടാക്കട മണ്ഡലം കൺവൻഷനുകളിലും പങ്കെടുത്തു.