തിരുവനന്തപുരം ജില്ലയിൽ ഇന്ന് (03-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
അഡ്മിഷൻ ആരംഭിച്ചു: വെള്ളനാട്∙ ഗവ. ഹൈസ്കൂളിലെ വിവിധ ക്ലാസുകളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. എല്ലാ റൂട്ടുകളിലും ബസ് സൗകര്യമുണ്ട്. ഫോൺ: 9446177285
കംപ്യൂട്ടർ പരിശീലനം
തിരുവനന്തപുരം. സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പാറ്റൂർ, തകരപ്പറമ്പ് കേന്ദ്രങ്ങളിൽ നടത്തുന്ന അവധിക്കാല കംപ്യൂട്ടർ പരിശീലനത്തിന് അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ: 9037893148, 9567803710.
സിറ്റിങ് ഇല്ല
തിരുവനന്തപുരം∙വഴുതക്കാട്-വെള്ളയമ്പലം റോഡിലെ ഗതാഗതം നിരോധിച്ചതിനാൽ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ഇന്ന് സിറ്റിങ് ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് അറിയിച്ചു.
കോഴ്സ്
എസ്എസ്എൽസി,ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി പൂജപ്പുര എൽബിഎസ് വനിതാ എൻജിനീയറിങ് കോളജിൽ 10 ദിവസത്തെ കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ് സർട്ടിഫിക്കറ്റ് കോഴ്സ് നടത്തും. 16ന് തുടങ്ങും. ഫോൺ– 0471.2349232/2343395, 9446687909 .വെബ്സൈറ്റ് http://lbt.ac.in
വെക്കേഷൻ ക്ലാസ്
തിരുവനന്തപുരം∙ ടോപ് നോച്ച് ഐഎഎസിൽ വിദ്യാർഥികൾക്ക് ഐഎഎസ് വെക്കേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. 8ന് ആരംഭിക്കുന്ന ക്ലാസ് മേയ് അവസാനം വരെയുണ്ടാകും. ആഴ്ചയിൽ 5 ദിവസമാണ് ക്ലാസ്. 6ന് 10ന് ഐഎഎസ് പരീക്ഷ ആദ്യ ഉദ്യമത്തിൽ എങ്ങനെ പാസാകാം എന്ന വിഷയത്തിൽ ഓറിയന്റേഷൻ ക്ലാസ് നടക്കും. രക്ഷിതാക്കൾക്കും പങ്കെടുക്കാം. തിരുവനന്തപുരം കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിങ് കോംപ്ലക്‌സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നേരിട്ടെത്തുക. വിവരങ്ങൾക്ക് 98950 74949
കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ക്ലാസ്
തിരുവനന്തപുരം∙ ആയുർവേദ കോളജിന് എതിർവശം പ്രൊഫസേസ് അക്കാദമിയിൽ സ്കൂൾ,കോളേജ് വിദ്യാർഥികൾക്ക് കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ക്ലാസുകൾ ആരംഭിക്കുന്നു. ഓൺലൈൻ ക്ലാസുകളുമുണ്ട്. ഏതു മേഖലയിലുള്ളവർക്കും ഏതു പ്രായക്കാർക്കും ചേരാവുന്ന സ്പോക്കൺ ഇംഗ്ലിഷ് ക്ലാസുകളുമുണ്ട്. ഫോൺ: 9946179955, 9387743775
ടൈംടേബിൾ
തിരുവനന്തപുരം∙ കേരള സർവകലാശാല നടത്തുന്ന പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയുടെ (2023 ഡിസംബർ സെഷൻ) പുതിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2023 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്‌സി കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ജിയോഗ്രഫി & സുവോളജി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന ഏപ്രിൽ 12 ന് അകം ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ.
ശിൽപശാല ഇന്ന്
തിരുവനന്തപുരം∙ ഇന്ത്യൻ ജിയോ ടെക്നിക്കൽ സൊസൈറ്റി സ്റ്റുഡന്റ് ചാപ്റ്റർ, ഡിപാർട്ട്മെന്റ് ഓഫ് സിവിൽ എൻജിനീയറിങ്, മരിയൻ എൻജിനീയറിങ് കോളജ് തിരുവനന്തപുരം, എജിഎസ് തിരുവനന്തപുരം ചാപ്റ്ററിന്റെ സഹകരണത്തോടെ ഇന്ന് സ്പേഷ്യൽ പ്രഡിക്ഷൻ ഓഫ് സോയിൽ പാരാമീറ്റർ യൂസിങ് ജിയോ സ്പേഷ്യൽ എഐ/എംഎൽ എന്ന വിഷയത്തിൽ ശിൽപശാല നടത്തും. മണ്ണിന്റെ ഡേറ്റ വിശകലനം ചെയ്യുന്നതിനും നിർമിക്കുന്നതിനുമുള്ള വിപുലമായ രീതികൾ, ടൂളുകൾ, ആപ്ലിക്കേഷനുകൾ എന്നിവയിലേക്കുള്ള ഉൾക്കാഴ്ചകൾ എഐ,എംഎൽ അൽഗരിതം ഉപയോഗിച്ചുള്ള പ്രവചനങ്ങൾ എന്നിവ ചർച്ച ചെയ്യും. 9847077477, 9495636362.
ക്വാലലംപുരിലേക്കു കൂടുതൽ വിമാന സർവീസുകൾ
തിരുവനന്തപുരം ∙ മലേഷ്യൻ തലസ്ഥാനമായ ക്വാലലംപുരിലേക്കു തിരുവനന്തപുരത്തു നിന്ന് മലേഷ്യ എയർലൈൻസ് സർവീസുകളുടെ എണ്ണം കൂട്ടി. ആഴ്ചയിൽ 2 ദിവസം സർവീസ് നടത്തിയിരുന്ന എയർലൈൻസ് ഇനി മുതൽ 4 ദിവസം സർവീസ് നടത്തും. ഞായർ, ബുധൻ ദിവസങ്ങളിൽ പുലർച്ചെ 12:30ന് എത്തുന്ന വിമാനം 1:20ന് പുറപ്പെടും. ഞായർ, വ്യാഴം അർധരാത്രി 11 ന് എത്തുന്ന വിമാനം തിങ്കൾ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 12:01 ന് ആണ് പുറപ്പെടുക. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.
മന്ത്രിസഭായോഗം ഇന്ന് ഓൺലൈനിൽ
തിരുവനന്തപുരം ∙ കഴിഞ്ഞയാഴ്ച മാറ്റിവച്ച മന്ത്രിസഭായോഗം ഇന്നു രാവിലെ 9.30ന് ഓൺലൈനായി ചേരും.മുഖ്യമന്ത്രി പിണറായി വിജയന് ഇടുക്കി,എറണാകുളം ജില്ലകളിലെ തിരഞ്ഞെടുപ്പു യോഗങ്ങളിൽ പങ്കെടുക്കേണ്ടതിനാൽ കൊച്ചിയിൽ നിന്നാണു മന്ത്രിസഭയിൽ ആധ്യക്ഷ്യം വഹിക്കുക. ജില്ലകളിലെ തിരഞ്ഞെടുപ്പു പ്രചാരണ ചുമതലയുള്ള മന്ത്രിമാർ അവരുടെ ജില്ലകളിൽ നിന്നു പങ്കെടുക്കും. സംസ്ഥാനത്ത് രൂക്ഷമായ കടലാക്രമണം ഉണ്ടായ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും. ധനസഹായം നൽകണമെങ്കിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി വേണ്ടി വരും. പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും ദുരന്തങ്ങൾ ഉണ്ടായാൽ സർക്കാരിന് നടപടി സ്വീകരിക്കാൻ സാധിക്കും.
തിരഞ്ഞെടുപ്പ് ചെലവ് : കണക്കുകളുടെ ആദ്യ പരിശോധന അടുത്തയാഴ്ച
ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ ചെലവ് കണക്കുകളുടെ ആദ്യ പരിശോധന യഥാക്രമം 12, 13 തീയതികളിൽ രാവിലെ 10.30ന് തൈക്കാട് ഗവ. പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ മിനി കോൺഫറൻസ് ഹാളിൽ നടക്കും. സ്ഥാനാർഥികളോ അംഗീകൃത ഏജന്റുമാരോ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. രണ്ടും മൂന്നും ഘട്ട പരിശോധനകൾ ഇതേ സ്ഥലത്ത് ഇതേ സമയത്ത് യഥാക്രമം 17, 18, തീയതികളിലും 23നും നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.