ADVERTISEMENT

തിരുവനന്തപുരം∙ 20 വർഷം മുൻപ് കളിക്കുന്നതിനിടെ യുപിയിലെ മഥുരയിൽ നിർത്തിയിട്ട ട്രെയിനിൽ അബദ്ധത്തിൽ കയറിയിരുന്നതാണ് പൂനം(25). ഇന്ന് തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം ‘മലയാളി’ ആയി ജീവിക്കുകയാണ്. 2 പതിറ്റാണ്ട് മുൻപ് നഷ്ടമായ കുടുംബത്തെ ഒരു സുഹൃത്ത് കണ്ടെത്തി. പക്ഷേ, ഹിന്ദി മറന്ന പൂനത്തിന് അവരോട് സംസാരിക്കാൻ പോലുമായില്ല.

പൂനത്തിന്റെ ഓർമയിൽ കഥയിങ്ങനെ: ‘മഥുര റെയിൽവേ സ്റ്റേഷന് അടുത്ത് വലിയൊരു മരവും ക്ഷേത്രവുമുള്ള സ്ഥലത്താണ് വീട്. അച്ഛൻ ഓംപ്രകാശ്, അമ്മയുടെ പേര് ജബീലയെന്നോ ജമീലയെന്നോ ആണ്. സ്കൂളിൽ പോയിരുന്നെങ്കിലും ഏതു ക്ലാസിലാണെന്ന് ഓർമയില്ല.കുട്ടിക്കാലത്ത് ട്രെയിനിൽ പെട്ടുപോയി. പിന്നീട് പല ട്രെയിനുകൾ മാറിക്കയറി. ഭിക്ഷാടകരുടെ കയ്യിൽപെട്ടു.

ഭക്ഷണം പോലും നൽകാതെ പണിയെടുപ്പിച്ചു ചിലർ. വീണ്ടും ട്രെയിൻ കയറി രക്ഷപ്പെട്ട് കോഴിക്കോടെത്തി. അവിടെ വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ കഴിയുമ്പോൾ കഴക്കൂട്ടത്തെ ദമ്പതികൾ ദത്തെടുത്തു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരാളെ പ്രണയിച്ച് വിവാഹിതരായി. അന്ന് 18 വയസ്സുണ്ട്. ഒരു മകളുണ്ടായി. 2 മാസം മുൻപ് വിവാഹമോചനം നേടി. ഇപ്പോൾ ജീവിക്കാൻ മാർഗം തേടുകയാണ്.’

3 വർഷം മുൻപ് ജല അതോറിറ്റിയിൽ അപ്രന്റിസ് ആയിരുന്നപ്പോൾ പരിചയപ്പെട്ട മിനിയോട് മഥുരയിലെ ഓർമകൾ പറഞ്ഞിരുന്നു. അടുത്തിടെ മഥുരയിൽ പോയ മിനിയാണ് അന്വേഷണത്തിൽ കുടുംബത്തെ കണ്ടെത്തി പൂനത്തെ വിഡിയോ കോളിലൂടെ അവരെ കാണിച്ചത്. പക്ഷേ, പൂനത്തിന് ഇപ്പോൾ കേരളം വിടാൻ താൽപര്യമില്ല. സ്വന്തം കാലിൽ നിൽക്കാൻ ജോലിയും കഴിയാൻ വീടുമാണ് ആവശ്യം. ഇതിനുശേഷം യുപിയിൽ പോയി അവരെ കാണാമെന്നാണ് പൂനത്തിന്റെ ആശ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com