ADVERTISEMENT

കാട്ടാക്കട∙ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കാട്ടാക്കടയിൽ 15ന് രാവിലെ 10 മുതൽ കർശന ഗതാഗത നിയന്ത്രണം. കാട്ടാക്കടയിലേക്കുള്ള മുഴുവൻ റോഡുകളും അടക്കും. ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒന്നും കടത്തി വിടില്ല. സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രവർത്തകരുടെ വാഹനങ്ങൾ  ചൂണ്ടുപലക കള്ളിക്കാട് റോഡിൽ പാർക്ക് ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

∙നെടുമങ്ങാട് ഭാഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി ബസ് ഉൾപ്പെടെ യാത്ര വാഹനങ്ങൾ നക്രാംചിറയിൽ യാത്ര അവസാനിപ്പിക്കണം. ഈ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന ബസുകൾ നക്രാംചിറ–വിളപ്പിൽശാല വഴി തിരുവനന്തപുരത്തേക്കും തിരിച്ചും പോകണം. 

∙നെയ്യാർ ഡാം ഭാഗത്ത് നിന്നും വരുന്ന യാത്ര വാഹനങ്ങൾ പട്ടകുളം വഴി നക്രാംചിറ വഴി തിരുവനന്തപുരത്തേക്ക് പോകണം. ∙മണ്ഡപത്തിൻകടവ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പ്ലാവൂർ അമ്പലത്തിൻകാല വഴി തൂങ്ങാംപാറ വഴി തിരുവവന്തപുരത്തേക്കും തിരിച്ചും പോകണം.

∙ബാലരാമപുരം,നെയ്യാറ്റിൻകര ഭാഗത്തു നിന്നും കാട്ടാക്കടയിലേക്ക് വരുന്ന യാത്ര വാഹനങ്ങൾ തൂങ്ങാംപാറയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങണം.

സമ്മേളനത്തിനുള്ള വാഹനങ്ങൾ
∙ സമ്മേളന നഗരിയിലേക്ക് പ്രവർത്തകരുമായി എല്ലാ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കോളജിനു മുന്നിൽ പ്രവർത്തകരെ ഇറക്കിയശേഷം ചൂണ്ടുപലക–കള്ളിക്കാട് റോഡിൽ പാർക്ക് ചെയ്യണം. 

∙ കാട്ടാക്കട പട്ടണത്തിലും പരിസര പ്രദേശത്തെ റോഡുകളുടെ ഇരുവശങ്ങളിലും രാവിലെ മുതൽ പ്രധാന മന്ത്രി മടങ്ങും വരെ യാതൊരുവിധ പാർക്കിങും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com